Kerala

തന്നെ കുരുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം; അരുൺ എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി

സ്വ​പ്ന​യ്ക്ക് കാ​ർ കു​റ​ഞ്ഞ​വി​ല​യി​ൽ വാ​ങ്ങു​ന്ന​തി​ന് ശി​വ​ശ​ങ്ക​ർ ത​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്നും പ​രാ​തി​യി​ൽ അ​രു​ണ്‍ വെ​ളി​പ്പെ​ടു​ത്തി.

തന്നെ കുരുക്കി ശിവശങ്കറിനെ രക്ഷിക്കാൻ ശ്രമം; അരുൺ എൻഐഎയ്ക്കും കസ്റ്റംസിനും പരാതി നൽകി
X

തി​രു​വ​ന​ന്ത​പു​രം: മുൻ ഐടി സെക്രട്ടറിയും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റിയുമായിരുന്ന എം ശിവശങ്കറിനെതിരെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ ഐ​ടി ഫെ​ലോ അ​രു​ണ്‍ ബാ​ല​ച​ന്ദ്ര​ൻ. ത​ന്നെ കു​രു​ക്കി ശി​വ​ശ​ങ്ക​റെ ര​ക്ഷി​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​ദ്ദേ​ഹം എ​ൻ​ഐ​എ​യ്ക്കും ക​സ്റ്റം​സി​നും പ​രാ​തി ന​ൽ​കി. സ്വ​പ്ന​യ്ക്ക് കാ​ർ കു​റ​ഞ്ഞ​വി​ല​യി​ൽ വാ​ങ്ങു​ന്ന​തി​ന് ശി​വ​ശ​ങ്ക​ർ ത​ന്‍റെ സ​ഹാ​യം തേ​ടി​യെ​ന്നും പ​രാ​തി​യി​ൽ അ​രു​ണ്‍ വെ​ളി​പ്പെ​ടു​ത്തി. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി​ക​ൾ​ക്കു ഫ്ളാ​റ്റ് ബു​ക്ക് ചെ​യ്തതിനെ തു​ട​ർ​ന്ന് ഐ​ടി വ​കു​പ്പി​ലെ ഡ​യ​റ​ക്ട​റാ​യ (മാ​ർ​ക്ക​റ്റിങ്) അ​രു​ണി​നെ നീ​ക്കി​യിരുന്നു.

ഐ​ടി വ​കു​പ്പി​ൽ വ​രു​ന്ന​തി​നു മു​മ്പേ ശി​വ​ശ​ങ്ക​റി​ന് സ്വ​പ്ന​യു​മാ​യി ബ​ന്ധ​മു​ണ്ടെന്ന് അരുൺ പറയുന്നു. ശി​വ​ശ​ങ്ക​ർ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് താ​ൻ സ്വ​പ്ന​യു​ടെ ഭ​ർ​ത്താ​വ് ജ​യ​ശ​ങ്ക​റി​നു മു​റി ബു​ക്ക് ചെ​യ്ത​ത്. അ​ത് ആ​ർ​ക്കാ​ണെ​ന്ന കാ​ര്യം പോ​ലും ത​നി​ക്ക് വ്യ​ക്ത​ത​യു​ണ്ടാ​യി​രു​ന്നി​ല്ല. സു​ഹൃ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന് വേ​ണ്ടി​യാ​ണെ​ന്നാ​ണ് ശി​വ​ശ​ങ്ക​ർ ത​ന്നോ​ട് പ​റ​ഞ്ഞ​ത്. അ​തു പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ഇ​പ്പോ​ൾ എ​ല്ലാ കു​റ്റ​വും ചെ​യ്ത​ത് താ​നാ​ണെ​ന്ന് വ​രു​ത്തി ശി​വ​ശ​ങ്ക​റെ ര​ക്ഷി​ക്കാ​നും ത​ന്നെ കേ​സി​ൽ കു​ടു​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് അ​രു​ണ്‍ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

Next Story

RELATED STORIES

Share it