അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ എറണാകുളത്തേക്ക് മാറ്റണം; കുടുംബം കോടതിയെ സമീപിക്കും

തലശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൂര്‍ണമായും നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കുക.

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ എറണാകുളത്തേക്ക് മാറ്റണം; കുടുംബം കോടതിയെ സമീപിക്കും

കണ്ണൂര്‍: തലശേരി കോടതിയില്‍ നിന്ന് എറണാകുളത്തെ സിബിഐ കോടതിയിലേക്ക് അരിയില്‍ ഷുക്കൂര്‍ വധക്കേസ് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കും. തലശേരിയില്‍ വിചാരണ നടത്തുന്നതിനോട് ഷുക്കൂറിന്റെ കുടുംബത്തിനും മുസ്്ലീംലീഗിനും താല്‍പര്യമില്ല.

തലശേരിയില്‍ വിചാരണ നടന്നാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പൂര്‍ണമായും നീതി ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിക്കുക. തലശേരി കോടതിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ടാണ് തുടരന്വേഷണം നടത്തിയ സിബിഐയും അനുബന്ധ കുറ്റപത്രം തലശേരിയില്‍ നല്‍കിയത്. വ്യാഴാഴ്ച ഈ കുറ്റപത്രം കോടതി പരിശോധിക്കും.

RELATED STORIES

Share it
Top