- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമലയിൽ സ്‌ത്രീകൾക്ക് പ്രവേശനം നൽകണം എന്ന നിലപാടിൽ ഒരു മാറ്റവുമില്ല: ആനി രാജ
സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന.

ആലുവ: ശബരിമല സ്ത്രീ പ്രവേശനം ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയമാണെന്നും ഈ വിഷയത്തിൽ ഇടത് പാർട്ടികളുടെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് സിപിഐ മുതിർന്ന നേതാവ് ആനി രാജ. ശബരിമല സ്‌ത്രീപ്രവേശനത്തിൽ ഇടതിപക്ഷം നിലപാടിൽ നിന്ന് പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ലെന്നും ആലുവയിൽ നടന്ന പത്രസമ്മേളനത്തിൽ ആനി രാജ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിർത്ത് അഭിപ്രായം പറഞ്ഞാൽ അത് ഇടത് മുന്നണി നിലപാടായി കാണാനാകില്ല. ശബരിമലയിലേത് ലിംഗസമത്വമാണ് വിഷയം. ഇതിൽ ഇടത് പാർട്ടികളുടെ അഭിപ്രായങ്ങൾക്ക് മാറ്റമില്ല.
സംസ്ഥാനത്ത് പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും, ബിജെപിയും തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ വിഷയമാക്കി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ആനി രാജയുടെ പ്രസ്‌താവന. ശബരിമല വിഷയത്തിൽ കോടതി വിധി വന്നശേഷം മാത്രം നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. വിഷയത്തിൽ ദേവസ്വംമന്ത്രി പ്രതികരിച്ചതുമില്ല.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആദ്യം സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചെങ്കിലും പിന്നീട് വിധി വരട്ടെ എന്നാണ് അഭിപ്രായപ്പെട്ടത്. സാമ്പത്തിക സംവരണ വിഷയത്തിൽ സുപ്രിംകോടതി മനുവാദത്തിലേക്ക് മടങ്ങുന്നതായി സംശയിക്കണമെന്നും ആനി രാജ അഭിപ്രായപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















