തിരുവനന്തപുരത്ത് നാല് പേര്ക്ക് അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് നിരീക്ഷണം കര്ശനമാക്കാന് ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള് ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാല് പേര് തിരുവനന്തപുരം മെഡിക്കല് കോളെജ് ആശുപത്രിയില് ചികിത്സയിലുണ്ട്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉള്പ്പെടെ അഞ്ച് പേര്ക്കാണ് ജില്ലയില് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിന്കര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനിലയില് പ്രശ്നങ്ങളുണ്ട്.
മറ്റുള്ളവരുടെ നില തൃപ്തികരമാണ്. രോഗബാധ ഉറവിടമെന്ന് കരുതുന്ന കാവിന്കുളത്തില് കുളിച്ച കൂടുതല് പേര്ക്ക് രോഗം പടരാനുള്ള സാധ്യത ആരോഗ്യവകുപ്പ് മുന്നില് കാണുന്നുണ്ട്. ഛര്ദി, തലവേദന, കഴുത്തിന്റെ പിന്ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള് ഉണ്ടായാല് ഉടന് ചികിത്സ തേടണം എന്നാണ് നിര്ദ്ദേശം. തിരുവനന്തപുരത്ത് ആദ്യമായാണ് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോര്ട്ട് ചെയ്യുന്നത്.
RELATED STORIES
മീററ്റില് സാക്കിര് കോളനിയില് ബഹുനിലക്കെട്ടിടം തകര്ന്നുവീണ് 10...
15 Sep 2024 5:29 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTനിപ; മലപ്പുറത്ത് മരിച്ച യുവാവിന്റെ നേരിട്ട് സമ്പര്ക്കത്തിലുള്ളത് 26...
15 Sep 2024 3:54 AM GMTനിയമസഭാ സ്പീക്കർ എ എൻ ശംസീറിൻ്റെ മാതാവ് എ എൻ സറീന അന്തരിച്ചു
15 Sep 2024 1:20 AM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂര് ടൈറ്റന്സിനും ട്രിവാന്ഡ്രം...
14 Sep 2024 6:42 PM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMT