Kerala

ലോകമേ തറവാട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റേ നേര്‍ക്കാഴ്ചയൊരുക്കി ജിപിന്‍

എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി മനുഷ്യരില്‍ മാത്രമല്ല പ്രകൃതിയിലും പക്ഷി മൃഗാദികളിലും ഉണ്ടാക്കുന്ന ഹാനികളും അത് പ്രകൃതിയുടെ പ്രവര്‍ത്തന ചക്രത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് കലാസൃഷ്ടിയിലുള്ളത്

ലോകമേ തറവാട്: എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റേ നേര്‍ക്കാഴ്ചയൊരുക്കി ജിപിന്‍
X

ആലപ്പുഴ: പരസ്പര പൂരകങ്ങളായ പ്രകൃതിയും മനുഷ്യനും അതിന്റെ സന്തുലിതാവസ്ഥ തകരാതെ കാത്തുസൂക്ഷിക്കണമെന്ന സന്ദേശം നല്‍കുന്നതില്‍ വ്യത്യസ്തമാകുകയാണ് ലോകമേ തറവാട് കലാപ്രദര്‍ശന വേദിയിലെ ജിപിന്‍ വര്‍ഗീസിന്റെ കലാസൃഷ്ടി. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ നേര്‍ക്കാഴ്ച്ചയാണിത്. വില്ല്യം ഗുടേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വേദിയിലാണീ കലാസൃഷ്ടി.

എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി മനുഷ്യരില്‍ മാത്രമല്ല പ്രകൃതിയിലും പക്ഷി മൃഗാദികളിലും ഉണ്ടാക്കുന്ന ഹാനികളും അത് പ്രകൃതിയുടെ പ്രവര്‍ത്തന ചക്രത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് കലാസൃഷ്ടിയിലുള്ളത്.എന്‍ഡോസള്‍ഫാന്റെ ഉപയോഗം മനുഷ്യരില്‍ ഉണ്ടാക്കുന്ന ദുരിതം എല്ലാവരാലും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയില്‍ സൃഷ്ടിക്കുന്ന ആഘാതം കൂടി ചര്‍ച്ചയാക്കണമെന്ന ലക്ഷ്യത്തോടെയുള്ളതാണീ കലാസൃഷ്ടിയെന്ന് ജിപിന്‍ പറയുന്നു.

തന്റെ കലാസൃഷ്ടികള്‍ എല്ലാം പ്രകൃതിയോട് ഇണങ്ങി ചേര്‍ന്നുള്ളവയാണെന്നും സമൂഹത്തില്‍ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളതെന്നും ഇദ്ദേഹം പറയുന്നു. ഡല്‍ഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലും ജിപിന്റെ ചിത്രങ്ങളുടെ സോളോ എക്സിബിഷനുകള്‍ നടന്നിട്ടുണ്ട്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ഈ നാല്‍പ്പത്തിയൊന്നുകാരന്‍ തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് കോളേജില്‍ ചിത്രകലാ വിഭാഗം അധ്യാപകനാണ്.

Next Story

RELATED STORIES

Share it