Kerala

കൊവിഡ്: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രതിരോധ നടപടികളൈ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

അക്രമ സമരങ്ങള്‍ ആസൂത്രിതമാണ്. മഹാമാരി കേരളത്തില്‍ പടര്‍ത്തുകയായിരുന്നു ലക്ഷ്യം. പോലിസുകാര്‍ക്ക് പടര്‍ന്നാല്‍ ഏത് അക്രമവും അഴിച്ചുവിടാമെന്ന് കരുതി. അതിനാലാണ് സമരക്കാര്‍ പോലിസുകാരെ കണ്ടാലുടന്‍ കെട്ടിപ്പിടിച്ചത്. പ്രത്യേകം പരിശീലിച്ച ആള്‍ക്കാര്‍ ഇതിനായി വന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് യുഡിഎഫ് നല്‍കിയത്

കൊവിഡ്: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പ്രതിരോധ നടപടികളൈ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍
X

ആലപ്പുഴ: കേരളത്തിലെ കൊവിഡ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നടത്തിയ പ്രതിരോധ നടപടികളൈ അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫുംബിജെപിയും അപവാദ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ആലപ്പുഴയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമ സമരങ്ങള്‍ ആസൂത്രിതമാണ്. മഹാമാരി കേരളത്തില്‍ പടര്‍ത്തുകയായിരുന്നു ലക്ഷ്യം. പോലിസുകാര്‍ക്ക് പടര്‍ന്നാല്‍ ഏത് അക്രമവും അഴിച്ചുവിടാമെന്ന് കരുതി.

അതിനാലാണ് സമരക്കാര്‍ പോലിസുകാരെ കണ്ടാലുടന്‍ കെട്ടിപ്പിടിച്ചത്. പ്രത്യേകം പരിശീലിച്ച ആള്‍ക്കാര്‍ ഇതിനായി വന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കാനുള്ള പരസ്യമായ ആഹ്വാനമാണ് യുഡിഎഫ് നല്‍കിയത്.എംപിമാരുടെ പ്രത്യേകത അവരുടെ ജോലിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. രണ്ടുജോലിയേയുള്ളൂ അവര്‍ക്ക്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കലും പാര്‍ലമെന്റില്‍ പോയി പിണറായി വിജയനെതിരെ ചോദ്യം ചോദിക്കലും. വാഗ്ദാനങ്ങളെല്ലാം പാലിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ഇപിഎഫ് പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാത്ത സ്ഥിതിയുള്ളപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൃത്യമായി കൊടുക്കുന്നത്. ഇപിഎഫ് പെന്‍ഷന്‍ തുക സാമൂഹ്യ ക്ഷേമ പെന്‍ഷനേക്കാളും താഴെയാണ്. അമ്പതാം വര്‍ഷികം ഒരു നേതാവിപ്പോള്‍ ആഘോഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത പാവങ്ങള്‍ക്കൊന്നും നല്‍കിയില്ലെന്നതാണ്. ഒന്നരക്കൊല്ലത്തെ ക്ഷേമ പെന്‍ഷന്‍കുടിശികയിട്ടിട്ടാണ് അദ്ദേഹം ഇറങ്ങിയതെന്നും എ വിജയരാഘവന്‍ പറഞ്ഞു. ലീഗിന് അഴിമതിക്കുള്ള അവസരമൊരുക്കിയതിനാലാണ് അദ്ദേഹത്തിന് അമ്പതുവര്‍ഷം തികയ്ക്കാനായത്.കെ മുരളീധരനും ബെന്നി ബഹ്നാനുംവാര്‍ത്താസമ്മേളനം നടത്തി രാജി വിവാദമാക്കിയത് കോണ്‍ഗ്രസില്‍ എന്തോ കുഴപ്പമുണ്ടെന്നതിന്റെ സൂചനയാണ്. ഒന്നും ആലോചിക്കുന്നില്ലെന്നാ മുരളീധരന്‍ പറയുന്നത്. മുല്ലപ്പള്ളിആലോചിക്കുന്നത് ഹിന്ദു -മുസ് ലിം തീവ്രവാദ ശക്തികളോടാണ്.

പ്രതിപക്ഷത്തിന് സമരം ചെയ്യേണ്ട ഒരുസാഹചര്യവുമില്ല കേരളത്തില്‍.സര്‍ക്കാരിനെതാഴെയിറക്കുകയാണ് അവരുടെ ലക്ഷ്യം. അതിനായി ബിജെപിയെ കൂട്ടുപിടിച്ച് വിമോചന സമരത്തിന്റെ പുതുരൂപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു മാധ്യമങ്ങളുടെ പിന്തുണയോടെ സര്‍ക്കാരിനെതിരെ ദുഷ്പ്രചാരണം നടത്തി ജയിക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ആര്‍ നാസര്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, കോണ്‍ഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ്, സജു എടക്കാട്, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷിഹാബുദ്ദീന്‍, ജേക്കബ് ഉമ്മന്‍, കണ്ടല്ലൂര്‍ ശങ്കരനാരയണന്‍, രഘുനാഥന്‍ നായര്‍, മനു സി പുളിക്കന്‍, സെബാസ്റ്റ്യന്‍, ജി കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it