- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എകെജി സെന്റര്‍ ആക്രമണം; ഇങ്ങനെ ഒരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഢികളല്ല കോണ്‍ഗ്രസുകാർ: ടി സിദ്ദീഖ്
ബോംബ് രാഷ്ട്രീയവും വടിവാള്‍ രാഷ്ട്രീയവും കേരളത്തില്‍ പയറ്റുന്നത് ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫിസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട് അക്രമിച്ചപ്പോഴും എകെജി സെന്റര്‍ അവിടെ തന്നെ ഉണ്ടായിരുന്നു.

കോഴിക്കോട്: എകെജി സെന്റര്‍ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ടി സിദ്ദീഖ് എംഎല്‍എ. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനു നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല, ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫിസ് അക്രമണം അങ്ങേയറ്റം അപലപനീയമാണു. കുറ്റക്കാരേയും ആസൂത്രകരേയും എത്രയും പെട്ടെന്ന് പിടിക്കുകയും തക്കതായ ശിക്ഷ വാങ്ങി നല്‍കുകയും വേണം. ആഭ്യന്തര വകുപ്പിന്റെ മൂക്കിനു താഴെ പോലിസ് കാവല്‍ നില്‍ക്കുന്ന എകെജി സെന്ററിനു പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ എന്ന് ആളുകള്‍ അടക്കം പറയുമ്പോള്‍ പ്രതികളെ പിടിച്ച് സത്യം പുറത്ത് കൊണ്ട് വരാന്‍ സര്‍ക്കാറിനു കഴിയണം. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു തീയിട്ടത് പോലെയോ, ശ്രീ കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ നടന്ന അക്രമണത്തിന്റേത് പോലെയോ ആളെ കിട്ടാതെ പോകരുത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസിനു നേരെ അക്രമിച്ചിട്ട് പോലും കോണ്‍ഗ്രസുകാര്‍ അക്രമം അഴിച്ച് വിടുകയോ സിപിഎം ഓഫിസുകള്‍ തകര്‍ക്കുകയോ ചെയ്യാതിരുന്നത് കോണ്‍ഗ്രസിന്റെ നിലപാട് അക്രമം അല്ലാത്തത് കൊണ്ട് തന്നെയാണ്. ബോംബ് രാഷ്ട്രീയവും വടിവാള്‍ രാഷ്ട്രീയവും കേരളത്തില്‍ പയറ്റുന്നത് ആരാണെന്ന് നമുക്കറിയാവുന്നതാണു. സംഘടിതമായി വന്ന് കെപിസിസി ഓഫിസ് അക്രമിച്ചപ്പോഴും ബഹുമാന്യനായ പ്രതിപക്ഷ നേതാവിന്റെ വീട് അക്രമിച്ചപ്പോഴും എകെജി സെന്റര്‍ അവിടെ തന്നെ ഉണ്ടായിരുന്നു. അതി വൈകാരികമായി മുദ്രാവാക്യം വിളിച്ച് നീങ്ങിക്കൊണ്ടിരുന്ന അണികളെ ഒരു കല്ലെടുത്തെറിയാന്‍ പോലും പാര്‍ട്ടി അനുവദിച്ചില്ല. ജനാധിപത്യത്തില്‍ അതിന്റെ ആവശ്യം ഇല്ല എന്ന് കോണ്‍ഗ്രസിനറിയാം.
ഇന്ന് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുമ്പോള്‍ കേരളം മാത്രമല്ല; ഇന്ത്യ ഒന്നാകെ അദ്ദേഹത്തെ ഉറ്റ് നോക്കുമ്പോള്‍ ഇങ്ങനെയൊരു അബദ്ധം ചെയ്യാന്‍ മാത്രം വിഡ്ഡികളല്ല കോണ്‍ഗ്രസുകാര്‍. ഇന്നലെ രാത്രി എകെജി സെന്ററില്‍ പടക്കം പൊട്ടിയാല്‍ രാഷ്ട്രീയമായി ആര്‍ക്കാണു നേട്ടം എന്ന് മിന്നല്‍ ഷിബുമാരുടെ പ്രതികരണത്തില്‍ നിന്ന് ബോധ്യമാകുന്നുണ്ട്. അത് കൊണ്ട് എത്രയും പെട്ടെന്ന് പ്രതിയെ പിടിച്ച് നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്ന് മറ്റാരേക്കാളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















