Kerala

മെഡിക്കൽ കോളജിലെ മനുഷ്യ വിസർജ്ജ മാലിന്യ പ്ലാൻ്റ് നിർമാണം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കും: എ കെ ബാലൻ

വിസർജ്ജ മാലിന്യ സംസ്കരണ കേന്ദ്രം ആവശ്യമാണെന്നും അതിന് മറ്റെവിടേയെങ്കിലും സ്ഥലം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജിലെ മനുഷ്യ വിസർജ്ജ മാലിന്യ പ്ലാൻ്റ് നിർമാണം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കും: എ കെ ബാലൻ
X

പാലക്കാട്: മെഡിക്കൽ കോളജിലെ മനുഷ്യ വിസർജ്ജ മാലിന്യ പ്ലാൻ്റ് നിർമാണം ഉപേക്ഷിക്കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് മുൻ മന്ത്രി എ കെ ബാലൻ. മെഡിക്കൽ കോളജിൻ്റെ വികസന പ്രവർത്തനത്തിനു മാത്രമേ മെഡിക്കൽ കോളജ് ഭുമി ഉപയോഗിക്കാവു എന്ന നിബന്ധനയുണ്ടെന്നും എ കെ ബാലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്ലാൻ്റ് നിർമാണ പദ്ധതി പുനപരിശോധിക്കണമെന്നു സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും എ കെ ബാലൻ പറഞ്ഞു. വിസർജ്ജ മാലിന്യ സംസ്കരണ കേന്ദ്രം ആവശ്യമാണെന്നും അതിന് മറ്റെവിടേയെങ്കിലും സ്ഥലം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. കക്കൂസ് മാലിന്യം പലരും പുഴയിലും ഒഴിഞ്ഞ പറമ്പുകളിലും നിക്ഷേപിക്കുകയാണെന്നന്നും ഇത് കുടിവെള്ളം മലിനമാകാനും സാധ്യതകളേറെയാണെന്നും ചൂണ്ടിക്കാട്ടി.

ഗവർണറേയും സർക്കാരിനേയും തമ്മിലടിപ്പിച്ച് കലക്കവെള്ളത്തിൽ നിന്നും മിൻ പിടിക്കുന്ന പണി പ്രതിപക്ഷം ചെയ്യൂന്നത് ജനങ്ങൾ അംഗികരിക്കില്ലെന്നും എ കെ ബാലൻ പറഞ്ഞു. വി ഡി സതീശനാണോ രമേശ് ചെന്നിത്തലയാണോ പ്രതിപക്ഷ നേതാവെന്ന് സംശയിക്കും വിധമാണ് അവർ ഗവർണർക്കെതിരായ പ്രസ്താവനകളിറക്കുന്നതെന്നും എ കെ ബാലൻ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it