കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന്; മുന്‍ ഉത്തരവ് സംസ്ഥാനത്ത് മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി
ഭൂമി പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു

കൊച്ചി: കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്കു ഉപയോഗിക്കരുതെന്ന കോടതിയുടെ മുന്‍ ഉത്തരവ് സംസ്ഥാനത്തിനു മുഴുവന്‍ ബാധകമാക്കണമെന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമി പതിവ് ചട്ടപ്രകാരം കൃഷിയാവശ്യങ്ങള്‍ക്കുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഉള്‍പ്പെടെയുള്ള എട്ടു വില്ലേജുകള്‍ക്കു മാത്രമായി 2019 ആഗസ്ത് 22 നു വിജ്ഞാപനം ഇറക്കിയിരുന്നു
.ഭൂമിയുടെ പട്ടയത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള വ്യവസ്ഥകള്‍ പ്രകാരം വില്ലേജ് ഓഫിസര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കാവുവെന്ന ചട്ടങ്ങള്‍ ലംഘിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈക്കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നിര്‍മാണ പ്രവര്‍ത്തനത്തിന് അനുമതി തേടി വ്യക്തികള്‍ സമീപിച്ചാല്‍ പ്രസ്തുത ഭൂമി ഭൂപതിവ് ചട്ടപ്രകാരം കൈമാറിയ കൃഷിഭൂമിയാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഭൂമിയുടെ സ്വഭാവം സംബന്ധിച്ചു കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കണം.സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉണ്ടായ കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഈ ഉത്തരവിന്റെ കോപ്പി ലഭ്യമായി ഒരാഴ്ചയ്ക്കകം സംസ്ഥാനത്തെ എല്ലാ റവന്യൂ അധികൃതര്‍ക്കും നല്‍കേണ്ടതും ഉത്തരവ് ബന്ധപ്പെട്ട അധികൃതര്‍ നടപ്പിലാക്കേണ്ടതുമാണെന്ന് അഡ്വ എ പിയൂസ് കൊറ്റം മുഖേന സമര്‍പ്പിച്ച ഹരജിയിലെ ഉത്തരവില്‍ പറയുന്നു.
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്‍ലമെന്റ് മാര്‍ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ പ്ലാന്റില്‍ വന്‍ തീപിടിത്തം
28 May 2023 6:10 AM GMTകൊല്ലപ്പെട്ട യുവമോര്‍ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്‍കും;...
28 May 2023 6:01 AM GMTപുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
28 May 2023 5:30 AM GMTസര്‍ക്കാര്‍ സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്‍ഹി സര്‍വകലാശാലയുടെ ബിരുദ കോഴ്സില്‍ ഗാന്ധിജി പുറത്ത്; സവര്‍ക്കര്‍...
28 May 2023 3:36 AM GMT