Kerala

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക്; രജിസ്‌ട്രേഷന്‍ തുടങ്ങി

പാനലുകള്‍ക്ക് 20 വര്‍ഷത്തെ വാറന്റിയുണ്ട്. അനെര്‍ട്ടിന്റെ എംപാനല്‍ ലിസ്റ്റിലുള്ള ഏജന്‍സികള്‍ മുഖേനയാണ് പാനല്‍ സ്ഥാപിക്കുക.

കാര്‍ഷിക പമ്പുകള്‍ സോളാറിലേക്ക്; രജിസ്‌ട്രേഷന്‍ തുടങ്ങി
X

കോട്ടയം: കൃഷി ഭവനുമായി ബന്ധപ്പെട്ട് കെഎസ്ഇബിയുടെ കാര്‍ഷിക കണക്ഷന്‍ എടുത്തിട്ടുള്ള പമ്പുകള്‍ സോളാറിലേക്ക് മാറ്റുന്നതിന് അനെര്‍ട്ട് നടപ്പാക്കുന്ന പിഎം- കെയുഎസ്‌യുഎം പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഒന്നുമുതല്‍ 10 എച്ച്പി വരെ ശേഷിയുള്ള പമ്പുകളാണ് സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുക. ഒരു എച്ച്പി ശേഷിക്ക് കുറഞ്ഞത് ഒരു കിലോവാട്ട് സോളാര്‍ പാനല്‍ സ്ഥാപിക്കണം. ഇതിന് 54,000 രൂപയാണ് ചെലവ്. ഇതിന്റെ 60 ശതമാനംസബ്‌സിഡി ലഭിക്കും. ഇതില്‍നിന്ന് നാല് മുതല്‍ അഞ്ചുവരെ യൂനിറ്റ് വൈദ്യുതി ലഭിക്കും.

രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെ പമ്പുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കാനാവും. ഉപയോഗത്തിനുശേഷം ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ഗ്രിഡില്‍ നല്‍കിയാല്‍ കര്‍ഷകര്‍ക്ക് വരുമാനവും ലഭിക്കും. പാനലുകള്‍ക്ക് 20 വര്‍ഷത്തെ വാറന്റിയുണ്ട്. അനെര്‍ട്ടിന്റെ എംപാനല്‍ ലിസ്റ്റിലുള്ള ഏജന്‍സികള്‍ മുഖേനയാണ് പാനല്‍ സ്ഥാപിക്കുക. താല്‍പ്പര്യമുള്ളവര്‍ അനെര്‍ട്ട് ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2575007, 9188 11 9405.

Next Story

RELATED STORIES

Share it