Kerala

അഗ്നിപഥ് റിക്രൂട്ട്മെന്റ്: പിന്നാക്ക സംവരണം ബാധകമാക്കണം: മെക്ക

കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി വിവാദമാക്കി മരവിപ്പിച്ചു നിർത്തിയിട്ടുള്ള വഖഫ് ബോർഡ് ജീവനക്കാരുടെ നിയമന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്നും മെക്ക സംസ്ഥാന സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു .

അഗ്നിപഥ് റിക്രൂട്ട്മെന്റ്: പിന്നാക്ക സംവരണം ബാധകമാക്കണം: മെക്ക
X

കൊച്ചി: 46000 അഗ്നി വീരന്മാരെ ഈ വർഷം നിയമിക്കാനുള്ള റിക്രൂട്ട്‌മെന്റിൽ കേന്ദ്ര സർവീസിൽ നിലവിൽ ബാധകമായ 27 ശതമാനം ഒബിസി സംവരണം ഉറപ്പു വരുത്തുവാൻ വ്യവസ്ഥകൾ ഉണ്ടാവണമെന്ന് മെക്ക കേന്ദ്ര സർക്കാരിനോടും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനോടും അഭ്യർത്ഥിച്ചു. രാജ്യത്തെ സേനകളിൽ യോഗ്യതയും അർഹതയുമുള്ള എല്ലാ വിഭാഗം യുവതയുടേയും പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പ് വരുത്തേണ്ടത് രാജ്യസുരക്ഷക്കും താത്പര്യങ്ങൾക്കും അനിവാര്യമാണ്. മെക്ക ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ സത്വര തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി വിവാദമാക്കി മരവിപ്പിച്ചു നിർത്തിയിട്ടുള്ള വഖഫ് ബോർഡ് ജീവനക്കാരുടെ നിയമന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകണമെന്നും മെക്ക സംസ്ഥാന സർക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു . 27 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളന കാലയളവിൽ തന്നെ പ്രശ്ന പരിഹാരമുണ്ടാക്കി കേരള മുസ്‌ലിം സമൂഹത്തോട് നീതി പുലർത്തണമെന്നും, മുഖ്യമന്ത്രി സമുദായ നേതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഹയർ സെക്കന്ററി തലം മുതൽ പോസ്റ്റ് ഡോക്ടറൽ തലംവരെ ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിന് പിന്നാക്ക വിഭാഗങ്ങൾക്ക് 40 ശതമാനം എസ്ഇബിസി സംവരണം ഈ അധ്യയന വർഷം ഉറപ്പു വരുത്തുവാൻ അടിയന്തിര നടപടി വേണം. ഉന്നത വിദ്യാഭ്യാസ സംവരണം സംബന്ധിച്ച മെക്ക യുടെ ഹർജിയിന്മേൽ ബഹു..ഹൈക്കോടതിയുടെ വിധിയും നിർദ്ദേശവും നടപ്പിൽ വരുത്തണമെന്നും മറ്റൊരു നിവേദനത്തിൽ മെക്ക ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ഡോ. പി നസീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ കെ അലി റിപോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. ദേശീയ ജനറൽ സെക്രട്ടറി പ്രഫ: ഇ അബ്ദുൽ റഷീദ് യോഗം ഉത്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റ് ഭാരവാഹികളായ എം എ ലത്തീഫ്, സി ബി കുഞ്ഞുമുഹമ്മദ് , ടി എസ് അസീസ്, സി എച്ച് ഹംസ മാസ്റ്റർ, എൻ സി ഫാറൂഖ് എഞ്ചിനീയർ, എ എസ് എ റസാഖ്, എ മഹ്മൂദ്, എ അബദുൽ സലാം, കെ എം അബ്ദുൽ കരീം, എം അഖ് നിസ്, സി ടി കുഞ്ഞയമു , എം എ ഖാൻ, കെ ആർ നസീബുല്ലാ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ദേശീയ ട്രഷറർ ക്യാപ്റ്റൻ അബ്ദുല്ലക്കോയ നിരീക്ഷകനായി സംബന്ധിച്ചു.

Next Story

RELATED STORIES

Share it