Kerala

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കുന്നുവെന്ന്; വിശദീകരണം തേടി ഹൈക്കോടതി

രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്

മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ നിന്നും മുന്‍കൂര്‍ ഫീസ് ഈടാക്കുന്നുവെന്ന്; വിശദീകരണം തേടി ഹൈക്കോടതി
X

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മെഡിക്കല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഫീസ് മുന്‍കൂറായി വാങ്ങുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹരിജി. ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും സ്വകാര്യ മെഡിക്കല്‍ കോളജുകളോട് വിശദീകരണം തേടി.

രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളില്‍ നിന്നും ചില സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജുമെന്റുകള്‍ മൂന്നാം വര്‍ഷത്തെ ഫീസ് മുന്‍കൂറായി വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഫീസ് മുന്‍കൂറായി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് സര്‍ക്കാരിനും സ്വകാര്യ മെഡിക്കല്‍ കോളജുകളോടും വിശദീകരണം തേടി ഹൈക്കോടതി നോട്ടീസ് അയച്ചത്.

Next Story

RELATED STORIES

Share it