Kerala

സോഷ്യല്‍ മീഡിയാ ദുരുപയോഗം: നടി ആശാ ശരത്തിനെതിരേ പോലിസില്‍ പരാതി

വയനാട് കാട്ടിക്കുളം സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമനയാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ല പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.

സോഷ്യല്‍ മീഡിയാ ദുരുപയോഗം: നടി ആശാ ശരത്തിനെതിരേ പോലിസില്‍ പരാതി
X

മാനന്തവാടി: സിനിമ പ്രൊമോഷനെന്ന പേരില്‍ സംസ്ഥാനത്തെ ഒരു പോലിസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ആശാ ശരത്തിനെതിരേ പരാതി നല്‍കി. വയനാട് കാട്ടിക്കുളം സ്വദേശി അഡ്വ.ശ്രീജിത്ത് പെരുമനയാണ് ഇതുസംബന്ധിച്ച് ഇടുക്കി ജില്ല പോലിസ് മേധാവിക്ക് പരാതി നല്‍കിയത്.

തന്റെ ഭര്‍ത്താവിനെ കാണാതായെന്നും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലിസ് സ്റ്റേഷനില്‍ വിവരം അറിയക്കണമെന്നും പറഞ്ഞ് ആശാ ശരത് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചെയ്ത വീഡിയോ ആണ് പരാതിക്കടിസ്ഥാനം. തന്റെ പുതിയ സിനിമയുടെ പ്രചാരണത്തിനായാണ് നടി ഇത്തരത്തില്‍ പരസ്യവീഡിയോ പോസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it