Kerala

കരസേനാമേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: അഡ്വ. പി എ പൗരന്‍

നെല്ലായയില്‍ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ നടത്തിയ പൗരവാകാശ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കരസേനാമേധാവിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരം: അഡ്വ. പി എ പൗരന്‍
X

പാലക്കാട്: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനും സംരക്ഷിക്കാനും കാവല്‍നില്‍ക്കേണ്ട സേനാമേധാവിയുടെ ഭാഗത്തുനിന്ന് ജനാധിപത്യസമരത്തിനും മതേതര മുന്നേറ്റത്തിനുമെതിരായുണ്ടായ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകന്‍ അഡ്വ: പി എ പൗരന്‍ മഞ്ചേരി പറഞ്ഞു. നെല്ലായയില്‍ പഞ്ചായത്ത് മഹല്ല് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ നടത്തിയ പൗരവാകാശ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നീതിക്കുവേണ്ടി ശബ്ദിക്കുന്ന മുന്‍ സുപ്രിംകോടതി ജഡ്ജിമാരെ പോലും കള്ളക്കേസില്‍ കുടുക്കി മൗനികളാക്കുകയാണ്. രാഷ്ട്രപിതാവ് മഹാത്മജിയെ നിഷ്‌കരുണം വെടിവച്ചുകൊന്ന ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ക്ക് രാജ്യസ്‌നേഹം പറയാന്‍ എന്തവകാശമാണുള്ളത്. രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുമ്പോള്‍ വര്‍ഗീയത ആളിക്കത്തിച്ച് രക്ഷപ്പെടാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി അബ്ദുല്‍ അലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

മരക്കാര്‍ മാരായമംഗലം, വി കെ ദിവാകരന്‍, എന്‍ ബിജു (കോണ്‍ഗ്രസ്), സുഭാഷ് മാസ്റ്റര്‍ (സിപിഎം), ബിജു മാസ്റ്റര്‍ (സിപിഐ), ഉബൈദ് അന്‍വരി (സമസ്ത), സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ (എപി വിഭാഗം), ഹുസൈന്‍ മാസ്റ്റര്‍ വല്ലപ്പുഴ (ജമാഅത്തെ ഇസ്‌ലാമി), അബ്ദുല്ല ഫാറൂഖി (കെഎന്‍എം), മുഹമ്മദ് വഹബി (സംസ്ഥാന ജംഇയ്യത്തുല്‍ ഇലമ), എന്‍ ജനാര്‍ദ്ദന്‍, പി പി അന്‍വര്‍ സാദത്ത്, എം ടി എ നാസര്‍, ഷമീര്‍ പേങ്ങാട്ടിരി, എം മൊയ്തുട്ടി മാസ്റ്റര്‍, റഫീഖ് മാസ്റ്റര്‍, മൂസ പേങ്ങാട്ടിരി, എ മൊയതിന്‍കുട്ടി, സംസാരിച്ചു. അമ്മത്തൊടി ശങ്കരന്‍ മാസ്റ്റര്‍, ഐ ഷാജു, ദീപക് കുമാര്‍, സി വിജയകുമാര്‍, ബാബു എഴുവന്തല പങ്കെടുത്തു.

Next Story

RELATED STORIES

Share it