നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ കോടതിയില്‍
കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് പി ടി തോമസ് ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് പി ടി തോമസ് എംഎല്‍എ.അക്രമത്തിനിരയായ നടി സംഭവത്തിനു ശേഷം നടന് ലാലിന്റെ തൃക്കാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ പി ടി തോമസ എംഎല്‍എയും അവിടെ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി ടി തോമസ് കേസില്‍ സാക്ഷിയായത്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ സാക്ഷി വിസ്താരത്തിനായി പി ടി തോമസ് എംഎല്‍എ കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് പി ടി തോമസ് ഹാജരായത്. കേസിലെ നിര്‍ണായക സാക്ഷിയാണ് പി ടി തോമസ് എംഎല്‍എ.അക്രമത്തിനിരയായ നടി സംഭവത്തിനു ശേഷം നടന് ലാലിന്റെ തൃക്കാക്കരയിലെ വീട്ടിലെത്തിയപ്പോള്‍ പി ടി തോമസ എംഎല്‍എയും അവിടെ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി ടി തോമസ് കേസില്‍ സാക്ഷിയായത്.
അക്രമിക്കപ്പെട്ട നടിയെ താന്‍ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് സാക്ഷി വിസ്താരത്തിനായി എത്തിയ പി ടി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇതിന്റെ പശ്ചാത്തലത്തിലാണ് കേസില്‍ തന്നെ സാക്ഷിയായി ചേര്‍ത്തതെന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്.തനിക്കറിയാവുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും പി ടി തോമസ് എംഎല്‍എ പറഞ്ഞു..കേസില്‍ നടി മഞ്ജു വാര്യര്‍,കുഞ്ചാക്കോ ബോബന്,ഇടവേള ബാബു അടക്കം 41 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്.
അക്രമിക്കപ്പെട്ട നടിയുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായതായാണ് വിവരം.ഇനി വിസ്താരിക്കാനുള്ള സാക്ഷികളുടെ വിവരങ്ങള്‍ പ്രോസിക്യൂഷന് ഇന്ന് കോടതിക്ക് കൈമാറുമെന്നാണ് സൂചന.ആറു മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് നീട്ടി നല്‍കിയിട്ടുണ്ട്.പള്‍സര്‍ സുനി, നടന് ദിലീപ് അടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.കേസില്‍ അറസ്റ്റിലായ ദിലീപ് 85 ദിവസത്തോളം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.
RELATED STORIES
ഓണക്കിറ്റിനായി നല്‍കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്‍...
18 Aug 2022 3:04 AM GMTകെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്‍ച്ച
18 Aug 2022 2:45 AM GMTജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം; ഗവര്‍ണര്‍ ബിജെപിയുടെ...
18 Aug 2022 2:16 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്‍പ്പ്
18 Aug 2022 1:17 AM GMTഷാജഹാന് വധം: നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
18 Aug 2022 1:00 AM GMTകൊല്ലപ്പെട്ട ദലിത് വിദ്യാര്‍ഥിയുടെ കുടുംബത്തെ കാണാനെത്തിയ ചന്ദ്രശേഖർ...
17 Aug 2022 6:33 PM GMT