നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം കോടതി തള്ളി
വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യുഷന് ഹരജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം വിചാരണ താല്‍ക്കാലികമായി കോടതി നിര്‍ത്തിവെച്ചിരുന്നു
BY TMY23 Oct 2020 2:36 PM GMT

X
TMY23 Oct 2020 2:36 PM GMT
കൊച്ചി: യുവ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹരജി കോടതി തള്ളി. വിചാരണ കോടതിയായ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ഹരജി തള്ളിയത്. ഹൈക്കോടതിയെ സമീപിക്കുന്നതുവരെ വിചാരണ നടപടി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രോസിക്യുഷന് ഹരജി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം വിചാരണ താല്‍ക്കാലികമായി കോടതി നിര്‍ത്തിവെച്ചിരുന്നു.പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹരജി ഇന്ന് തള്ളുകയായിരുന്നു. കേസില്‍ അടുത്തമാസം മൂന്നിന് വിചാരണ നടപടികള്‍ തുടരും. വിചാരണ നിര്ത്തിവയ്ക്കരുതെന്നാവശ്യപ്പെട്ട് നടന് ദിലീപും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
മോണ്ടെനെഗ്രോയില്‍ വെടിവയ്പ്പ്: 12 പേര് കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക്...
13 Aug 2022 2:40 AM GMTസല്മാന് റുഷ്ദിക്ക് കരളിനും കുത്തേറ്റു; അതീവ ഗുരുതരാവസ്ഥയില്‍
13 Aug 2022 2:11 AM GMTകോഴിക്കോട് മേയർ ആര്‍എസ്എസ് പരിപാടികളിലെ സ്ഥിരം സാന്നിധ്യം; കൂടുതല്‍...
12 Aug 2022 2:35 PM GMT'നേരിടാനുള്ളത് 38,000 കേസുകള്‍'; ജോണ്സന് & ജോണ്സന് കമ്പനി 2023ഓടെ...
12 Aug 2022 1:54 PM GMT'ദേശീയപതാക നിര്‍മിക്കുന്നത് ബംഗാളിലെ മുസ് ലിംകമ്പനി'; 'ഹര് ഘര്‍...
12 Aug 2022 1:25 PM GMTമന്ത്രിമാര്‍ ഓഫിസില്‍ ഇരുന്നാല്‍ പോരാ, നാട്ടിലിറങ്ങണം; പോരായ്മ...
12 Aug 2022 11:09 AM GMT