കാത്തിരിപ്പിനൊടുവില്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിയെത്തുന്നു
ജഗതി ശ്രീകുമാറിന്റെ മടങ്ങി വരവ് മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയുടെ പരസ്യ ചിത്രീകരണത്തില്‍ അഭിനയിച്ചുകൊണ്ട്.പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും

കൊച്ചി: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് നടന്‍ ജഗതി ശ്രീകുമാര്‍ ആരാധാകരുടെ നീണ്ട കാത്തരിപ്പിനും പ്രാര്‍ഥനയ്ക്കുമൊടുവില്‍ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു.ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ചിത്രീകരിക്കുന്ന പരസ്യത്തിലാണ് ജഗതി വീണ്ടും അഭിനയിക്കുന്നത്. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പരസ്യചിത്രങ്ങള്‍ ഒരുക്കിയ സിധിനാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കാനിരിക്കുന്ന പരസ്യചിത്രത്തിന്റെ സംവിധായകന്‍. പുതിയ പ്രൊജക്ടിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ് പരസ്യ കമ്പനിയുടെ ഉല്‍ഘാടനവും 27ന് വൈകിട്ട് ഏഴിന് ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ നടക്കും. ജഗതിയുടെ സുഹൃത്തുക്കളും ചലച്ചിത്രരംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുമെന്നും രാജ്കുമാര്‍ അറിയിച്ചു. ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്ന പരസ്യത്തിന്റെ ലോഞ്ചിങ് തിരുവനന്തപുരത്ത് വെച്ചാകും നടക്കുക. വരും വര്‍ഷം സിനിമയില്‍ അഭിനയിക്കാന്‍ ജഗതി തയ്യാറെടുക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും രാജ്കുമാര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. സിനിമാലോകവുമായി വീണ്ടും ഇടപഴകുന്നതും സിനിമയിലെ സുഹൃത്തുക്കളോടൊപ്പം പ്രവര്‍ത്തിക്കുന്നതും ജഗതിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് സുഹൃത്തുക്കളായ താരങ്ങളും സിനിമയിലെ സഹപ്രവര്‍ത്തകരും ജഗതി ശ്രീകുമാറിനെ കാണാന്‍ എത്താറുണ്ടായിരുന്നു. 2012 മാര്‍ച്ചില്‍ കോഴിക്കോട് തേഞ്ഞിപ്പലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങള്‍ നീണ്ട ചികില്‍സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
RELATED STORIES
ബില്‍ക്കിസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടിക്കെതിരേ സുപ്രിം...
27 March 2023 3:56 PM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMT