Kerala

രണ്ടില ചിഹ്നം സ്വന്തമായി; ജോസഫ് വിഭാഗത്തിലേക്ക് പോയവര്‍ക്കെതിരേ നടപടിയുമായി ജാസ് കെ. മാണി വിഭാഗം

കേരളാ കോണ്‍ഗ്രസ് (എം) ലേബലില്‍ നിന്ന് മത്സരിച്ച് വിജയിച്ച ശേഷം മറുകണ്ടം ചാടിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജോസ് കെ. മാണി.

രണ്ടില ചിഹ്നം സ്വന്തമായി; ജോസഫ് വിഭാഗത്തിലേക്ക് പോയവര്‍ക്കെതിരേ നടപടിയുമായി ജാസ് കെ. മാണി വിഭാഗം
X

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയും പാര്‍ട്ടിയുടെ പൂര്‍ണ അധികാരങ്ങളും കിട്ടിയതോടെ ജോസഫ് വിഭാഗത്തിനെതിരെയുള്ള നിലപാട് കടുപ്പിക്കുകയാണ് ജോസ് കെ മാണിയും കൂട്ടരും. ആദ്യ ഘട്ടത്തില്‍ ജോസ് പക്ഷത്തുനിന്നും മറുകണ്ടം ചാടിയവരെ ലക്ഷ്യംവച്ചാണ് ആദ്യ നീക്കങ്ങള്‍. കേരളാ കോണ്‍ഗ്രസ് (എം) ലേബലില്‍ നിന്ന് മത്സരിച്ച് വിജയിച്ച ശേഷം മറുകണ്ടം ചാടിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ് ജോസ് കെ. മാണി. പാര്‍ട്ടി വിട്ടവര്‍ക്ക് മടങ്ങിവരവിന് ആഹ്വാനം നല്‍കിയ ജോസ് കെ. മാണി വാതിലുകള്‍ തുറന്ന് കിടക്കുയാണെന്നും ആര്‍ക്കും കടന്നു വരാമെന്നും പറഞ്ഞിരുന്നു. അല്ലാത്ത പക്ഷം നടപടികള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. പി.ജെ ജോസഫിന്റെ ശക്തികേന്ദ്രമായ ഇടുക്കി ജില്ലയിലാണ് പാര്‍ട്ടി വിട്ടവര്‍ക്കെതിരായ നടപടികളുടെ ആരംഭമെന്നും പാര്‍ട്ടി നേതൃത്വം സൂചന നല്‍കുന്നു. കെ.എം മാണിയുടെ മരണത്തോടെ ജോസഫ് പക്ഷത്തോടൊപ്പം ചേര്‍ന്ന സജി മഞ്ഞക്കടമ്പന്‍ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റെന്ന സ്ഥാനം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന്റെ ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി വന്നതിന് ശേഷവും സമൂഹമാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി തെക്കേടത്തിന്റെ പരാതി. കേരളാ കോണ്‍ഗ്രസ് (എം) എന്ന പേര് ജോസഫ് പക്ഷം ദുരുപയോഗം ചെയ്യുന്നെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ക്കും പരാതി നല്‍കിയിരിക്കുകയാണ് ജോസ് കെ മാണി. അതേസമയം പാര്‍ട്ടി അധികാരങ്ങളും ചിഹ്നവും ജോസ് കെ മാണിക്ക് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയില്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് പി.ജെ ജോസഫ്. വിപ്പ് സംബന്ധിച്ച തര്‍ക്കത്തിലും പി.ജെ ജോസഫിന് തിരിച്ചടിയുണ്ടാക്കുമെന്നാണ് സൂചനകള്‍

Next Story

RELATED STORIES

Share it