Kerala

കെ സുധാകരൻ എംപിയുടെ ഇടപെടൽ : അഹമ്മദാബാദിൽ കുടുങ്ങിയ ഡ്രൈവർമാരുടെ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു

സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലെയും കലക്ടർമാരോട് യാത്രാ അനുമതി നൽകുന്നതിനായി എംപിയുടെ ഓഫീസ് ജില്ലാ കലക്ടർമാരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഏർപ്പെടുത്തി

കെ സുധാകരൻ എംപിയുടെ ഇടപെടൽ : അഹമ്മദാബാദിൽ കുടുങ്ങിയ ഡ്രൈവർമാരുടെ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു
X

ന്യൂഡൽഹി: കേരളത്തിൽ നിന്നും ചരക്ക് കയറ്റി അഹമ്മദാബാദിലേക്ക് പോയ 80ഓളം ലോറി ഡ്രൈവർമാർ അഹമ്മദാബാദിലെ അസ്ലാലി എന്ന സ്ഥലത്ത് ലോക്ഡൗൺ പ്രഖ്യാപനം മൂലം കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെ മുതൽ തുടർച്ചയായ എട്ട് മണിക്കൂറോളം ഗുജറാത്തിലെ വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇവരുടെ കേരളത്തിലേക്കുള്ള മടങ്ങിവരവ് സാധ്യമാക്കിയത്.

ചരക്കുമായി പോയ ലോറികൾ അവിടെ കുടുങ്ങിയ സാഹചര്യത്തിൽ ഡ്രൈവർമാർക്ക് അവരുടെ ഭക്ഷണം, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യവസ്തുക്കൾ ഒക്കെ കിട്ടാത്ത സാഹചര്യം നിലനില്ക്കുമ്പോൾ കെ സുധാകരൻ എംപി ഇടപെടുകയും ആവശ്യമായ സഹായം ചെയ്ത് കൊടുക്കുന്നതിന് ശ്രമിക്കുകയും ചെയ്തു. ഡ്രൈവർമാരുടെ ബുദ്ധിമുട്ട് ഗുജറാത്ത് ചീഫ് സെക്രട്ടറി അനിൽ മുഖിംങ്ങിൻ്റെ ശ്രദ്ധയിൽപ്പെടുത്തുകയും ഗുജറാത്ത് ഡിജിപിയുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. ഈ സംഘത്തെ സുരക്ഷിതമായി ഗുജറാത്ത് ബോർഡർ കടത്തിവിടുന്നതിന് ആവശ്യമായ അനുമതി നൽകാൻ അഭ്യർത്ഥിച്ചു.

തുടർന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി അജോയ്മെഹ്തായുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കാൻ അഭ്യർത്ഥിച്ചു. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും വിവിധ ജില്ലാ കലക്ടർമാരുമായി ഇവരുടെ യാത്രകൾക്ക് വേണ്ട അനുമതിക്ക് വേണ്ടി ബന്ധപ്പെട്ടു. ഇതിന്റെ ഫലമായി അഹമ്മദാബാദിലെ അസ്ലാലയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിന് അനുമതി ലഭ്യമാവുകയും ഡ്രൈവർമാരുടെ സംഘം അഞ്ച് വണ്ടിയിൽ ഒരുമിച്ച് അവിടെനിന്നും പുറപ്പെടുകയും ചെയ്തു.

മഹാരാഷ്ട്രയിൽ കൂടി ഈ സംഘം സഞ്ചരിക്കുന്ന ഓരോ ജില്ലകളിലെയും കലക്ടർമാരോട് യാത്രാ അനുമതി നൽകുന്നതിനായി എംപിയുടെ ഓഫീസ് ജില്ലാ കലക്ടർമാരുമായി ബന്ധപ്പെടാനുള്ള സംവിധാനവും ഏർപ്പെടുത്തി കൃത്യമായി മലയാളികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുവാൻ വേണ്ടിയുള്ള എല്ലാ ഔദ്യോഗിക നടപടികളും തീരുമാനമാക്കുകയും ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it