Kerala

ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരണം: റെയില്‍വേ അടിയന്തരമായി ഇടപെടണമെന്ന് എ എം ആരിഫ് എംപി

ബൈപ്പാസിന്റെ ഭാഗികമായി റെയില്‍വേ കുതിരപ്പന്തിയിലും മാളികമുക്കിലും പണി കഴിക്കേണ്ട മേല്‍ പാലങ്ങളുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതാണ് തുറന്നു നല്‍കാത്തതിന് കാരണം.

ആലപ്പുഴ ബൈപ്പാസ് പൂര്‍ത്തീകരണം:  റെയില്‍വേ അടിയന്തരമായി ഇടപെടണമെന്ന് എ എം ആരിഫ് എംപി
X

ന്യൂഡല്‍ഹി: കളറുകൊട് മുതല്‍ കൊമ്മാടി വരെ 6.3 കിലോമീറ്റര്‍ ദൂരം വരുന്നആലപ്പുഴ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളാന്‍ തയ്യാറാകണമെന്ന് എ എം ആരിഫ് എംപി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതിനു ശേഷം ബൈപാസിലെ 96% പണികളും പൂര്‍ത്തീകരിച്ചത്. എന്നാല്‍ ബൈപ്പാസിന്റെ ഭാഗികമായി റെയില്‍വേ കുതിരപ്പന്തിയിലും മാളികമുക്കിലും പണി കഴിക്കേണ്ട മേല്‍ പാലങ്ങളുടെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ വൈകുന്നതില്‍ ആണ് ബൈപാസ് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്നു നല്‍കാത്തതിന് കാരണം.

ഈ മേല്‍ പാലങ്ങളുടെ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 7.13 കോടി രൂപ റെയില്‍വേയ്ക്ക് നല്‍കിയിട്ടുണ്ട്. റെയില്‍വേയും ദേശീയപാത വികസന അതോറിറ്റിയുടെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും ഉന്നത പരിശോധന നടത്തിയാലെ ഈ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം റെയില്‍വായുടെയുടെ ഭാഗത്തുനിന്ന് തീവണ്ടി സര്‍വീസുകള്‍ പുനര്‍ ക്രമീകരിക്കുകയും ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും വേണമെന്ന് ലോക്‌സഭയില്‍ ശൂന്യവേളയില്‍ എ എം ആരിഫ് എം പി ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it