Kerala

ട്രെയിനിലെത്തിച്ച 608 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി

ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത നെഞ്ചിന്റെ ഭാഗമാണ് പെട്ടിയിലാക്കി അയച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമികപരിശോധനയില്‍തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

ട്രെയിനിലെത്തിച്ച 608 കിലോ പഴകിയ കോഴിയിറച്ചി പിടികൂടി
X

കോഴിക്കോട്: ഹോട്ടലുകളില്‍ പാകംചെയ്യാനെത്തിച്ചതെന്ന് കരുതുന്ന പഴകിയ കോഴിയിറച്ചി കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. മംഗള- നിസാമുദ്ദീന്‍ എക്പ്രസ് ട്രെയിനില്‍ 10 തെര്‍മോക്കോള്‍ പെട്ടികളിലായി കോഴിക്കോട്ടെത്തിച്ച 608 കിലോ കോഴിയിറച്ചിയാണ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവദാസന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത നെഞ്ചിന്റെ ഭാഗമാണ് പെട്ടിയിലാക്കി അയച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമികപരിശോധനയില്‍തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തെര്‍മോക്കോള്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്.

ഡല്‍ഹിയില്‍നിന്നാണ് ഇവ അയച്ചതെന്ന് രേഖകളില്‍നിന്ന് അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. എന്നാല്‍, എങ്ങോട്ടാണ് അയച്ചതെന്ന് വ്യക്തമല്ല. മംഗള- നിസാമുദ്ദീന്‍ എക്‌സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് യാത്രപുറപ്പെട്ടാല്‍ രണ്ടുദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനു മുമ്പുതന്നെ ഇറച്ചി എടുത്തുവച്ചതാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പറഞ്ഞു. 17ാം വാര്‍ഡ് സര്‍ക്കിള്‍ എല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ശിവന്‍, ജെഎച്ച്‌ഐമാരായ കെ ഷമീര്‍, കെ ബൈജു, ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍, റെയില്‍വേ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Next Story

RELATED STORIES

Share it