Kerala

മാലദ്വീപില്‍നിന്ന് കപ്പലിലെത്തിയതില്‍ 39 പേര്‍ കോട്ടയം ജില്ലക്കാര്‍; 35 പേര്‍ നിരീക്ഷണകേന്ദ്രത്തില്‍

32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നുപേരെ കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

മാലദ്വീപില്‍നിന്ന് കപ്പലിലെത്തിയതില്‍ 39 പേര്‍ കോട്ടയം ജില്ലക്കാര്‍; 35 പേര്‍ നിരീക്ഷണകേന്ദ്രത്തില്‍
X

കോട്ടയം: മാലദ്വീപില്‍നിന്നും നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ ഞായറാഴ്ച കൊച്ചിയിലെത്തിയവരില്‍ കോട്ടയം ജില്ലയില്‍നിന്നുള്ള 39 പേരും. ഇവരില്‍ 33 പുരുഷന്‍മാരും അഞ്ച് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. നാലുപേരെ പൊതുസമ്പര്‍ക്കം ഒഴിവാക്കി കഴിയുന്നതിന് വീടുകളിലേക്ക് അയച്ചു. 32 പേരെ ഭരണങ്ങാനം അസീസി കേന്ദ്രത്തിലും മൂന്നുപേരെ കുമ്മണ്ണൂര്‍ സെന്റ് പീറ്റേഴ്‌സ് ഹോസ്റ്റലിലുമാണ് താമസിപ്പിച്ചിരിക്കുന്നത്.

ഇതോടെ ജില്ലയില്‍ നിരീക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്നവരുടെ എണ്ണം 68 ആയി. നിലവില്‍ മൂന്നുകേന്ദ്രങ്ങളിലായാണ് ഇവര്‍ താമസിക്കുന്നത്. ക്വലാലംപൂരില്‍നിന്ന് ഇന്നലെ രാത്രി കൊച്ചിയിലെത്തിയ വിമാനത്തില്‍ ഒരു ഗര്‍ഭിണി ഉള്‍പ്പെടെ കോട്ടയം ജില്ലയില്‍നിന്നുള്ള എട്ടുപേരാണുണ്ടായിരുന്നത്. മെയ് ഏഴു മുതല്‍ ഇന്നലെ മെയ് 10 വരെ ജില്ലയില്‍ 134 പ്രവാസികളെത്തി. ഇതില്‍ 71 പുരുഷന്‍മാരും 63 സ്ത്രീകളും ഉള്‍പ്പെടുന്നു.

Next Story

RELATED STORIES

Share it