Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 337 കൊവിഡ് രോഗികള്‍; 188 പേര്‍ക്ക് രോഗമുക്തി

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 337 കൊവിഡ് രോഗികള്‍; 188 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേര്‍, അന്തര്‍സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേര്‍, ഒരു ആരോഗ്യപ്രവര്‍ത്തകന്‍ എന്നിവര്‍ ഉള്‍പ്പെടും.

188 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 7665 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേര്‍ കണ്ണൂര്‍, 21 പേര്‍ തൃശൂര്‍, 24 പേര്‍ കോഴിക്കോട്, 38 പേര്‍ എറണാകുളം, 63 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പാലക്കാട് നഗരസഭാ പരിധിയിലുള്ളവര്‍ -59 പേര്‍

വടക്കാഞ്ചേരി സ്വദേശികള്‍-24 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍- 14 പേര്‍

പിരായിരി സ്വദേശികള്‍ -12 പേര്‍

പുതുശ്ശേരി സ്വദേശികള്‍-11 പേര്‍

തിരുവേഗപ്പുറ, പുതുപ്പരിയാരം, പട്ടഞ്ചേരി സ്വദേശികള്‍ -10 പേര്‍ വീതം

കൊപ്പം, നെന്മാറ സ്വദേശികള്‍ -8 പേര്‍ വീതം

കരിമ്പ, അകത്തെത്തറ, കാവശ്ശേരി സ്വദേശികള്‍ - 7 പേര്‍ വീതം

വിളയൂര്‍, ഓങ്ങല്ലൂര്‍ സ്വദേശികള്‍ -6 പേര്‍ വീതം

മുതുതല, ആലത്തൂര്‍, തിരുമിറ്റക്കോട്, കണ്ണമ്പ്ര, മുതലമട, കോട്ടോപ്പാടം സ്വദേശികള്‍-5 പേര്‍

കൊല്ലംകോട്, തെങ്കര, വല്ലപ്പുഴ, നെല്ലായ, പല്ലശ്ശന, കുമരംപുത്തൂര്‍, തൃത്താല, ചാലിശ്ശേരി, കണ്ണാടി, പുതുക്കോട്, പട്ടാമ്പി, നാഗലശ്ശേരി സ്വദേശികള്‍-4 പേര്‍ വീതം

വാണിയംകുളം, കോട്ടായി, അഗളി, കുഴല്‍മന്ദം സ്വദേശികള്‍-3 പേര്‍ വീതം

പട്ടിത്തറ, ആനക്കര, മരുതറോഡ്, വടവന്നൂര്‍, അലനല്ലൂര്‍, കൊടുമ്പ്, വണ്ടാഴി, പറളി, കൊടുവായൂര്‍, ചിറ്റൂര്‍ സ്വദേശികള്‍ - 2 പേര്‍ വീതം

തച്ചനാട്ടുകര, മണ്ണൂര്‍, മലമ്പുഴ, ചെറുപ്പുളശ്ശേരി, കപ്പൂര്‍, കാരാകുറുശ്ശി, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, മങ്കര, പെരുമാട്ടി, പരുതൂര്‍, പെരുവമ്പ്, തച്ചമ്പാറ, മണ്ണാര്‍ക്കാട്, കുലുക്കല്ലൂര്‍, മാത്തൂര്‍, കിഴക്കഞ്ചേരി, പുതുനഗരം, വടകരപ്പതി, അയിലൂര്‍, മുണ്ടൂര്‍, എലവഞ്ചേരി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, ഷൊര്‍ണൂര്‍, ശ്രീകൃഷ്ണപുരം, പൊല്‍പ്പുള്ളി സ്വദേശികള്‍- ഒരാള്‍ വീതം

Next Story

RELATED STORIES

Share it