Kerala

ബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം

ബീഹാറില്‍ ഇടിമിന്നലേറ്റ് 24 മണിക്കൂറിനിടെ 19 മരണം
X

പട്‌ന: ബീഹാറില്‍ വീണ്ടും ഇടിമിന്നലേറ്റ് മരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 മരണങ്ങളാണ് സംസ്ഥാനത്തെ പത്ത് ജില്ലകളിലായി റിപോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ നളന്ദയിലാണ് റിപോര്‍ട്ട് ചെയ്തത്. വൈശാലി, ബങ്ക, പട്‌ന, കൂടാതെ, ഷെയ്ഖ്പുര, നവാഡ, ജെഹനാബാദ്, ഔറംഗാബാദ്, ജാമുയി, സമസ്തിപൂര്‍ ജില്ലകളിലുള്ളവരുമാണ് ഇടിമിന്നലേറ്റ് മരിച്ചത്. മരണത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിക്കുകയും പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.




Next Story

RELATED STORIES

Share it