Kerala

കൊവിഡ് 19: മസ്‌കത്തില്‍നിന്ന് 186 പ്രവാസികള്‍കൂടി മടങ്ങിയെത്തി; ഏഴുപേരെ ആശുപത്രിയിലാക്കി

77 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 102 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.

കൊവിഡ് 19: മസ്‌കത്തില്‍നിന്ന് 186 പ്രവാസികള്‍കൂടി മടങ്ങിയെത്തി; ഏഴുപേരെ ആശുപത്രിയിലാക്കി
X

മലപ്പുറം: കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ മസ്‌കത്തില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 186 പ്രവാസികള്‍കൂടി തിങ്കളാഴ്ച തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി ഏഴിന് എത്തിയ ഐഎക്‌സ് 1350 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍നിന്നുള്ള 179 പേരും ആറ് മാഹി സ്വദേശികളും ഒരു കര്‍ണാടകസ്വദേശിയുമാണുണ്ടായിരുന്നത്. 65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 33 കുട്ടികള്‍,21 ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 113 പുരുഷന്‍മാരും 73 സ്ത്രീകളുംസംഘത്തിലുണ്ടായിരുന്നു. തിരിച്ചെത്തിയവരില്‍ ഏഴ് പേരെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

(മലപ്പുറം- നാല്, കോഴിക്കോട്- രണ്ട് , ആലപ്പുഴ - ഒന്ന്). 77 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലെത്തിച്ചു. പ്രകടമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത 102 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി. ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ: മലപ്പുറം - 59, കോഴിക്കോട്- 53, കണ്ണൂര്‍ - 13, കാസര്‍കോഡ് - 10, കൊല്ലം-ഒന്ന്, കോട്ടയം - ഒന്ന്, പാലക്കാട് - 14, തൃശൂര്‍ - 14, വയനാട്-10, എറണാകുളം- മൂന്ന്, ആലപ്പുഴ- ഒന്ന്.

Next Story

RELATED STORIES

Share it