Kerala

കൊച്ചിയില്‍ 15 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

വിശാഖപട്ടണത്ത് നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തീവണ്ടിയില്‍ എത്തിയ പ്രതികള്‍ എറണാകുളത്ത് നിന്നും മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് പോലിസ് ഇവരെ പിടികൂടിയത്.വിശാഖപട്ടണത്ത് നിന്നും കിലോയ്ക്ക് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി പൊതിയൊന്നിന് 500 രൂപ നിരക്കിലാണ് ഇവര്‍ കൊച്ചിയില്‍ വില്‍ക്കുന്നത്. ഒരു കിലോ കഞ്ചാവ് ഇത്തരത്തില്‍ ഇവര്‍ വില്‍ക്കുമ്പോള്‍ 40,000 രുപയാണ് ലഭിക്കുന്നതെന്ന് പോലിസ് പറഞ്ഞു

കൊച്ചിയില്‍ 15 കിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍
X

കൊച്ചി: 15.4 കിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരം, തൃശൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ കൊച്ചി സിറ്റി പോലിസിന്റെ പിടിയില്‍. തിരുവനന്തപുരം ബാലരാമപുരം പെരിങ്ങമല നെടിയവിളപുരയ്ക്കല്‍ വീട്ടില്‍ അഭിഷേക്(30), തൃശൂര്‍ ഇരിങ്ങാലക്കുട മുരിയാട് കോലേടത്ത് വീട്ടില്‍ അനന്തു ബാബു(22) എന്നിവരെയാണ് കഞ്ചാവുമായി പാലാരിവട്ടം പോലീസ് പിടികൂടിയത്.കൊച്ചി സിറ്റി പോലിസ് കമ്മിഷ്ണര്‍ എസ് സുരേന്ദ്രന്‍ നടപ്പാക്കുന്ന ഓപറേഷന്‍ കിങ് കോബ്രായുടെ ഭാഗമായി കണക്ട് ടു കമ്മിഷ്ണര്‍ ഓപറേഷന്‍ വഴി കമ്മിഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. വിശാഖപട്ടണത്ത് നിന്നും തീവണ്ടിയില്‍ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തീവണ്ടിയില്‍ എത്തിയ പ്രതികള്‍ എറണാകുളത്ത് നിന്നും മൂന്നാറിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷന് സമീപത്ത് വെച്ചാണ് പോലിസ് ഇവരെ പിടികൂടിയത്.

വിശാഖപട്ടണത്ത് നിന്നും കിലോയ്ക്ക് നാലായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളാക്കി പൊതിയൊന്നിന് 500 രൂപ നിരക്കിലാണ് ഇവര്‍ കൊച്ചിയില്‍ വില്‍ക്കുന്നത്. ഒരു കിലോ കഞ്ചാവ് ഇത്തരത്തില്‍ ഇവര്‍ വില്‍ക്കുമ്പോള്‍ 40,000 രുപയാണ് ലഭിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കൊച്ചിയില്‍ നടക്കുന്ന ഡി ജെ പാര്‍ടികളാണ് ഇവരുടെ പ്രധാന വില്‍പന കേന്ദ്രം. ഇതു കൂടാതെ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്ന വിദ്യാര്‍ഥികളെ കൂടാതെ നഗരത്തില്‍ വിവിധ റിസോര്‍ട്ടുകളില്‍ അവധിക്കാലം ആഘോഷിക്കാന്‍ എത്തുന്നവരെയും ഇവര്‍ ലക്ഷ്യം വെച്ചതായും പോലിസ് പറഞ്ഞു. പ്രതികളുടെ പേരില്‍ മറ്റ് പോലിസ് സ്റ്റേഷനുകളിലും കേസുകളുള്ളതായി പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഡെപ്യൂട്ടി പോലിസ് കമ്മിഷ്ണര്‍ ഹിമേന്ദ്രനാഥ്, എറണാകുളം എസിപി പി എസ് സുരേഷ്, പാലാരിവട്ടം ഇന്‍സ്പെക്ടര്‍ പി എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി പി സേവ്യര്‍, എഎസ്‌ഐ സുരേഷ് കുമാര്‍, സീനിയര്‍ സിപിഒമാരായ ജയകുമാര്‍, ഗിരീഷ് കുമാര്‍, സിപിഒമാരായ മാഹിന്‍ അബൂബക്കര്‍, ശ്രീകാന്ത്, രതീഷ്, അനീഷ്, വിജില്‍, വര്‍ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Next Story

RELATED STORIES

Share it