Kerala

ലോക്ക് ഡൗണ്‍: കോഴിക്കോടുനിന്ന് 1,471 അതിഥി തൊഴിലാളികള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങി

കോഴിക്കോട് താലൂക്കിലെ 10 വില്ലേജുകളിലായി വിവിധ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളാണ് മടങ്ങിയത്.

ലോക്ക് ഡൗണ്‍: കോഴിക്കോടുനിന്ന് 1,471 അതിഥി തൊഴിലാളികള്‍ പശ്ചിമബംഗാളിലേക്ക് മടങ്ങി
X

കോഴിക്കോട്: ലോക്ക് ഡൗണിനെത്തുടര്‍ന്ന് ജില്ലയില്‍ കുടുങ്ങിയ 1,471 അതിഥി തൊഴിലാളികള്‍ ഇന്ന് വൈകീട്ട് 7.15ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പശ്ചിമബംഗാളിലേക്കുള്ള പ്രത്യേക തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി. കോഴിക്കോട് താലൂക്കിലെ 10 വില്ലേജുകളിലായി വിവിധ ക്യാംപുകളില്‍ കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികളാണ് മടങ്ങിയത്.

കോഴിക്കോടുനിന്ന് കൃഷ്ണനഗര്‍ സിറ്റി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലേക്ക് 895 രൂപയാണ് റെയില്‍വേ ടിക്കറ്റ് നിരക്ക് ഈടാക്കിയത്. 24 കോച്ചുകളാണ് ട്രെയിനിലുണ്ടായിരുന്നത്. തൊഴിലാളികളെ ക്യാംപുകളില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്നതിനും ഭക്ഷണം ഉള്‍പ്പെടെ നല്‍കി യാത്രയാക്കുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ ജില്ലാഭരണകൂടം ഒരുക്കിയിരുന്നു.

Next Story

RELATED STORIES

Share it