Kerala

ശാന്തിവനം: നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് മന്ത്രി എം എം മണി

ഇരുപത് വര്‍ഷം മുന്‍പ്് ആരംഭിച്ച പദ്ധതി അവസാനഘട്ടത്തില്‍ ഉപേക്ഷിക്കാനാവില്ല. 40,000 കുടംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി ഒരുകുടുംബത്തിന്റെ പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവില്ല. മറ്റൊരു വഴിയിലൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ കോടികള്‍ ഇനിയും ഒരുപാട് മുടക്കണം

ശാന്തിവനം: നിലപാടില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് മന്ത്രി  എം എം മണി
X

കൊച്ചി: മന്നം-ചെറായി വൈദ്യുതി ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാന്‍ കഴിയില്ലെന്ന് മന്ത്രി എം എം മണി.ഇക്കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് പിന്നോട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ്് ആരംഭിച്ച പദ്ധതി അവസാനഘട്ടത്തില്‍ ഉപേക്ഷിക്കാനാവില്ല. 40,000 കുടംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതിക്കായി ഒരുകുടുംബത്തിന്റെ പ്രത്യേക താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാവില്ല. മറ്റൊരു വഴിയിലൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞാല്‍ കോടികള്‍ ഇനിയും ഒരുപാട് മുടക്കണം. ഏഴ് കോടി രൂപ അടങ്കലില്‍ തുടങ്ങിയ പദ്ധതിക്ക് 30 കോടിരൂപ ഇതിനോടകം ചെലവായി. പദ്ധതിയുടെ പ്രരംഭഘട്ടത്തില്‍ ബോധിപ്പിക്കേണ്ട ആശങ്കകള്‍ അവസാന നിമിഷം ഉന്നയിച്ചാല്‍ ഒന്നും ചെയ്യാനാവില്ല. സ്ഥലം ഉടമയെ പരമാവധി സഹായിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സമൂഹ നന്മക്കായി ചില കാര്യങ്ങല്‍ ചെയ്യുമ്പോള്‍ എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it