Kerala

എയര്‍ ഇന്ത്യ വര്‍ണ വിവേചനം കാട്ടിയെന്ന് ബോട്‌സാനിയന്‍ മുന്‍ പ്രസിഡന്റിന്റെ മകള്‍

.കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക്ുള്ള തന്റെ യാത്രാ ടിക്കറ്റ് നിരസിച്ചുകൊണ്ട് തന്നോട് എയര്‍ ഇന്ത്യ അധികൃതര്‍ മോശമായി പെരുമാറിയെന്ന് ബോട്സാനിയന്‍ മുന്‍ പ്രസിഡന്റിന്റെ മകളായ ടെസ ആരോപിച്ചു.

എയര്‍ ഇന്ത്യ വര്‍ണ വിവേചനം കാട്ടിയെന്ന് ബോട്‌സാനിയന്‍ മുന്‍ പ്രസിഡന്റിന്റെ മകള്‍
X

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ അധികൃതര്‍ വിവേചനം കാട്ടിയെന്ന് പരാതിയുമായി ബോട്സാനിയന്‍ മുന്‍ പ്രസിഡന്റിന്റെ മകള്‍ രംഗത്ത്്.കൊച്ചിയില്‍ നിന്നും ഡല്‍ഹിയിലേക്ക്ുള്ള തന്റെ യാത്രാ ടിക്കറ്റ് നിരസിച്ചുകൊണ്ട് തന്നോട് എയര്‍ ഇന്ത്യ അധികൃതര്‍ മോശമായി പെരുമാറിയെന്ന് ബോട്സാനിയന്‍ മുന്‍ പ്രസിഡന്റിന്റെ മകളായ ടെസ ആരോപിച്ചു. കേരളത്തില്‍ ചികില്‍സയുമായി ബന്ധപ്പെട്ടാണ് ടെസ കേരളത്തില്‍ എത്തിയത്.തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിന് ഇന്നലെ രാത്രിയില്‍ നെടുമ്പാശേരി രാജ്യാന്ത വിമാനത്താവളത്തില്‍ എത്തിയത്.എത്യോപന്‍ എയര്‍ലൈന്‍സായിരുന്നു ഡല്‍ഹിയില്‍ നിന്നുംള്ള യാത്രയക്കുള്ള സൗകര്യം ഒരുക്കേണ്ടത്. ഡല്‍ഹി വരെയാണ് എയര്‍ ഇന്ത്യ ടെസയക്ക് യാത്രാ സൗകര്യം ഒരുക്കേണ്ടിയിരുന്നത്.എന്നാല്‍ ടിക്കറ്റുമായി എയര്‍ ഇന്ത്യ ്അധികൃതരെ സമീപിച്ചപ്പോള്‍ ടിക്കറ്റ് കൃത്യമല്ലെന്നാണ് ഇവര്‍ പറഞ്ഞത് എന്നാല്‍ തന്റെ ടിക്കറ്റ് കൃത്യമായിരുന്നു ഇക്കാര്യം ഇവരെ ബോധ്യപെടുത്തിയെങ്കിലും എയര്‍ ഇന്ത്യ അധികൃതര്‍ യാതൊരു മറുപടിയും നല്‍കാതെ സുരക്ഷ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തന്നെ ബലം പ്രയോഗിച്ച് പുറത്താക്കിയെന്നും പറയുന്നു. താനൊരു കറുത്ത വര്‍ഗക്കാരിയായതുകൊണ്ടാണ് എയര്‍ ഇന്ത്യ അധികൃതര്‍ തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നും ടെസ ആരോപിച്ചു. ഇന്ത്യാക്കാരായ മറ്റുള്ളവരോട് നല്ല രീതിയില്‍ പെരുമാറിയപ്പോള്‍ തന്നോട് മോശമായി ഇവര്‍ പെരുമാറിയെന്നാണ് ടെസ പറയുന്നത്.പിന്നീട്് പണം കൊടുത്ത് താന്‍ മറ്റൊരു ടിക്കറ്റ് ഡല്‍ഹിയിലേക്ക് എടുത്തുവെങ്കിലും ഇതും റദ്ദാക്കിയെന്നും ടെസ ആരോപിക്കുന്നു.ഇക്കാര്യം എംബസിയെ ഇവര്‍ അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it