Kerala

മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ട്വന്റി20 പ്രവര്‍ത്തകന്‍ ദീപു മരിച്ചു

എറണാകുളം കിഴക്കമ്പലം കാവുങ്ങപറമ്പ് പാറപ്പുറം ദലിത് കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു(38) ആണ് മരിച്ചത്.ലൈറ്റയ്ക്കണല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ്സംഘര്‍ഷമുണ്ടായത്.മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ദീപുവിനെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു

മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ട്വന്റി20 പ്രവര്‍ത്തകന്‍ ദീപു മരിച്ചു
X

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന ട്വന്റി20 പ്രവര്‍ത്തകന്‍ മരിച്ചു.എറണാകുളം കിഴക്കമ്പലം കാവുങ്ങപറമ്പ് പാറപ്പുറം ദലിത് കോളനിയില്‍ ചായാട്ടുഞാലില്‍ ദീപു(38) ആണ് മരിച്ചത്. ദീപുവിനെ മര്‍ദ്ദിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്നാണ് ആരോപണം.

സംഭവത്തില്‍ നാലു പേരെ പോലിസ് അറസ്റ്റു ചെയ്തിരുന്നു. അസീസ്(42), അബ്ദുള്‍ റഹ്മാന്‍ (36), സൈനുദ്ദീന്‍ (27), ബഷീര്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവര്‍ നിലവില്‍ റിമാന്റിലാണ്. കൊലപാതകശ്രമം, ഹരിജനപീഡനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.ട്വന്റി20 നടത്തിയ ലൈറ്റയ്ക്കണല്‍ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്.മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപു ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.ഇന്ന് ഉച്ചയോടെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്താക്കി.

Next Story

RELATED STORIES

Share it