Kerala

രണ്ടരവയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: കുട്ടിയുടെ മാതാവും മുത്തശ്ശിയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളെന്ന് ശിശുക്ഷേമ സമിതി

കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എത്തിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ.കെ എസ് അരുണ്‍കുമാര്‍.കുട്ടിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യം എന്താണെന്ന് മാതാവും മുത്തശ്ശിയും വ്യക്തമാക്കുന്നില്ല.മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് കുട്ടിയുടെ മാതാവും മുത്തശ്ശിയും പെരുമാറുന്നതെന്നും

രണ്ടരവയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവം: കുട്ടിയുടെ മാതാവും മുത്തശ്ശിയും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളെന്ന് ശിശുക്ഷേമ സമിതി
X

കൊച്ചി: എറണാകുളം തൃക്കാക്കര തെങ്ങോട് രണ്ടരവയസുകാരിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ മാതാവും മുത്തശ്ശിയും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് ശിശുക്ഷേമ സമിതി എറണാകുളം ജില്ലാ ഉപാധ്യക്ഷന്‍ അഡ്വ.കെ എസ് അരുണ്‍കുമാര്‍.കുട്ടിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യം എന്താണെന്ന് ഇപ്പോഴും അവര്‍ വ്യക്തമാക്കുന്നില്ല.മാനസിക വിഭ്രാന്തിയുള്ളതുപോലെയാണ് കുട്ടിയുടെ മാതാവും മുത്തശ്ശിയും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടിയുടെ ശരീരത്തില്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നും അവര്‍ക്ക് ജീവിതം അവസാനിപ്പിക്കണം എന്നിങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്.കുട്ടിയുടെ സംരക്ഷണം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എത്തിയിട്ടുണ്ട്.കുട്ടിക്ക് പരിക്കേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നതത്. ഇതിനായി ഏതറ്റം വരെയും പോകുമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.തൃക്കാക്കര സി ഐ അദ്ദേഹത്തില്‍ നിന്നും മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ടെന്നും അരുണ്‍കുമാര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it