Kerala

ഫ്ളാറ്റ്നിര്‍മ്മാണം:`തൊഴിലിനെച്ചൊല്ലി തൊഴിലാളി യൂനിയനുകള്‍ തമ്മില്‍ ഏറ്റുമുട്ടി

തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ഫ് ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സിഐടിയു,ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയന്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്

ഫ്ളാറ്റ്നിര്‍മ്മാണം:`തൊഴിലിനെച്ചൊല്ലി തൊഴിലാളി യൂനിയനുകള്‍ തമ്മില്‍ ഏറ്റുമുട്ടി
X

കൊച്ചി: തൃപ്പുണിത്തുറ കണ്ണംകുളങ്ങരയില്‍ ഫ് ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തൊഴിലാളി യൂനിയനുകളിലെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി.ഏതാനും തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സിഐടിയു.ഐഎന്‍ടിയുസി, ബിഎംഎസ് യൂനിയന്‍ പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യൂനിയനുകള്‍ തമ്മില്‍ ഇവിടെ തര്‍ക്കം നിലനിന്നിരുന്നു.

ഈ മേഖലയില്‍ ബിഎംഎസിന് പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ നിര്‍മാണജോലികളില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് സിഐടിയു, ഐഎന്‍ടിയുസി യൂനിയനുകള്‍ നിലപാടെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പോലിസിന്റെ സാനിധ്യത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പരിഹാരമായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി നിര്‍മ്മാണ ജോലികള്‍ തടസപ്പെടുകയായിരുന്നു.എന്നാല്‍ ഇന്ന് ഇരു യൂനിയനുകളിലെയും തൊഴിലാളികള്‍ നിര്‍മാണസ്ഥലത്ത് എത്തുകയും ബിഎംഎസ് തൊഴിലാളികളെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍ ബിഎംഎസ് തൊഴിലാളികളും മുദ്രാവാക്യവുമായെത്തി. ബിഎംസിനെ നിര്‍മ്മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ഇരുയൂനിയനുകളും നിര്‍മാണ സ്ഥലത്തെ ഗേറ്റ് പൂട്ടുകയായിരുന്നു. ഇതോടെ ബിഎംഎസ് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചതോടെയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.സംഘര്‍ഷത്തില്‍ ഏതാനും തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്. തൃപ്പുണിത്തുറയില്‍ നിന്ന് വന്‍ പോലിസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

Next Story

RELATED STORIES

Share it