- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലൈഫ് മിഷന്‍ 'മനസ്സോടിത്തിരി മണ്ണ്' ; സംസ്ഥാനതല കാംപയിന് കൊച്ചിയില്‍ തുടക്കം
മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നത് സര്‍ക്കാര്‍ ലക്ഷ്യമാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊച്ചി: സംസ്ഥാനത്തെ ഭൂ,ഭവന രഹിതരായ 2.5 ലക്ഷം പേര്‍ക്കു മൂന്നു വര്‍ഷത്തിനകം വീടിനായി ഭൂമിയോ ഭൂമിയുടെ വിലയോ നല്‍കാന്‍ ലക്ഷ്യമിടുന്ന ലൈഫ് മിഷന്‍ 'മനസ്സോടിത്തിരി മണ്ണ്'കാംപയിന് സംസ്ഥാനതലത്തില്‍ തുടക്കമായി. കാംപയിനിന്റെ സംസ്ഥാനതല ഉദ്ഘാടനവും ധാരണാപത്രം കൈമാറലും എറണാകുളം ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തലചായ്ക്കാന്‍ ഇടം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഭൂമിയും പണവുമുള്ള സന്മനസുള്ളവര്‍ മുന്നോട്ടുവന്നാല്‍ കിടപ്പാമില്ലാത്ത നിരവധി ജനങ്ങളുടെ കണ്ണീരൊപ്പാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.ലൈഫ് മിഷന്റെ ഭാഗമായി ഇതുവരെ 2.75 ലക്ഷം പേര്‍ക്ക് വീട് നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഓരോ വര്‍ഷവും ഒരു ലക്ഷംപേര്‍ക്കു വീട് ലഭ്യമാക്കുവാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമിയും വീടുമില്ലാത്ത ലക്ഷക്കണക്കിന് ആളുകളുണ്ട്. 7500 കോടി രൂപ ഭൂമിക്കു വേണ്ടി മാത്രംവരും. സര്‍ക്കാര്‍ മാത്രം ശ്രമിച്ചാല്‍ മതിയാവില്ല. സന്മമനസുള്ളവര്‍ ഭൂമിയായും പണമായും വീടില്ലാത്തവരെ സഹായിച്ചാല്‍ നിരവധിപേരുടെ കണ്ണീരൊപ്പാന്‍ കഴിയും.
ഭൂ,ഭവനരഹിതര്‍ക്കു സഹായത്തിനാണ് 'മനസ്സോടിത്തിരി മണ്ണ്' കാംപയിന്‍ ആരംഭിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാംപയിന്‍ ആരംഭിക്കുന്നതിന് മുന്നേ 1010 സെന്റ് ഭൂമി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ആദ്യ സംഭാവനയുടെ ധാരാണാപത്രം കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി, പ്രവാസിയായ പി ബി സമീര്‍ എന്നിവരില്‍നിന്നു മന്ത്രി സ്വീകരിച്ചു. 1000 ഗുണഭോക്താക്കള്‍ക്കു പരമാവധി 2.5 ലക്ഷം രൂപ വീതം ആകെ 25 കോടി രൂപ നല്‍കാനുള്ള ധാരാണാപത്രമാണ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുവേണ്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി കൈമാറിയത്. ലൈഫ് മിഷന്‍ സിഇഒ പി ബി നൂഹും ചിറ്റിലപ്പിളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയക്ടര്‍ ഡോ.ജോര്‍ജ് സ്ലീബയും ധാരണാപത്രം ഒപ്പുവച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















