Kerala

മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതി സറ്റേ ചെയ്തു

പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി യുടെ ഉത്തരവ്.എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു.രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അനുമതിയില്ലാതെ ആരംഭിച്ച നിര്‍മാണം പ്രവര്‍ത്തനം നിര്‍ത്തിവെയക്കാന്‍ നോട്ടീസ് നല്‍കിയിട്ടും കെട്ടിട നിര്‍മാണവുമായി മുന്നോട്ടു പോയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നാറില്‍ പഞ്ചായത്തിന്റെ കെട്ടിട നിര്‍മാണം ഹൈക്കോടതി സറ്റേ ചെയ്തു
X

കൊച്ചി: മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപം പഞ്ചായത്ത് നടത്തിയ കെട്ടിട നിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ചെയ്തത്. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചു. പൊതുതാല്‍പര്യ ഹരജിയിലാണ് ഹൈക്കോടതി യുടെ ഉത്തരവ്. രണ്ടാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നിര്‍മാണത്തിന് അനുമതിയുണ്ടോയെന്ന് മൂന്നാര്‍ ഗ്രാമപ്പഞ്ചായത്തിനോട് ഹൈക്കോടതി ചോദിച്ചു.അനുമതിക്കായി റനവ്യു വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നായിരുന്നു മറുപടി.മൂന്നാറില്‍ കെട്ടിട നിര്‍മാണത്തിന് റവന്യുവകുപ്പിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇവിടെ അനുമതിയില്ലാതെ ആരംഭിച്ച നിര്‍മാണം പ്രവര്‍ത്തനം നിര്‍ത്തിവെയക്കാന്‍ നോട്ടീസ് നല്‍കിയിട്ടും കെട്ടിട നിര്‍മാണവുമായി മുന്നോട്ടു പോയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.ഇതോടെയാണ് കെട്ടിട നിര്‍മാണം നിര്‍ത്തിവെയക്കാന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ച് ഇത്തരവിട്ടത്.ഇതിനിടയില്‍ കെട്ടിട നിര്‍മാണത്തിന് ഒത്താശ ചെയ്ത ജനപ്രതിനിധികള്‍,പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് റവന്യു വകുപ്പ് മറ്റൊരു ഹരജിയും നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it