ഭക്ഷണവിതരണ ആപ്പായ സൊമാട്ടോയ്ക്ക് 55,000 പിഴ

45 ദിവസത്തിനകം പിഴയടയ്ക്കാനാണ് കോടതി ഉത്തരവ്

ഭക്ഷണവിതരണ ആപ്പായ സൊമാട്ടോയ്ക്ക് 55,000 പിഴ

പൂനെ: ഭക്ഷണ വിതരണ ആപും റെസ്‌റ്റോറന്റുമായ സൊമാട്ടോയ്ക്ക് 55,000 രൂപയുടെ പിഴ. ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിനു പകരം മറ്റൊന്ന് എത്തിച്ചുനല്‍കിയെന്ന് ആരോപിച്ച് അഭിഭാഷകന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. അഭിഭാഷകനായ ഷണ്‍മുഖ് ദേശ്മുഖ് പനീര്‍ ബട്ടര്‍ മസാല ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചിക്കന്‍ കൊണ്ടുള്ള ഒരു വിഭവമാണു സൊമാട്ടോ എത്തിച്ചത്. ഭക്ഷിച്ച അഭിഭാഷകന്‍ പിന്നീടാണ് അബദ്ധം പറ്റിയത് മനസ്സിലാക്കിയത്. വീണ്ടും പനീര്‍ ബട്ടര്‍ ഓര്‍ഡര്‍ ചെയ്‌തെങ്കിലും ബട്ടര്‍ ചിക്കന്‍ തന്നെയെത്തി. ഇതോടെയാണ് പരാതി നല്‍കിയത്. 45 ദിവസത്തിനകം പിഴയടയ്ക്കാനാണ് കോടതി ഉത്തരവ്.

RELATED STORIES

Share it
Top