India

കര്‍ണാടകയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന്‍ കത്തിച്ചു

കര്‍ണാടകയില്‍ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന്‍ കത്തിച്ചു
X
ബെംഗളൂരു: ചൂതുകളി കേസില്‍ പോലിസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ മരിച്ചതിന് പിന്നാലെ രോഷാകുലരായ ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന്‍ കത്തിച്ചു. ചന്നഗിരി ടൗണിലെ പോലിസ് സ്റ്റേഷനാണ് യുവാവിന്റെ ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ശനിയാഴ്ച അഗ്‌നിക്കിരയാക്കുകയും നശിപ്പിക്കുകയും ചെയ്ത്.

ചൂതുകളിയുമായി ബന്ധപ്പെട്ട് ആദില്‍(30)നെ ശനിയാഴ്ച പോലിസ് പിടികൂടിയിരുന്നു. എന്നാല്‍ പോലിസ് സ്റ്റേഷനില്‍ നിന്ന് ഇയാള്‍ മരണപ്പെടുകയായിരുന്നു. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായതാണ് മരണകാരണമെന്നാണ് പോലിസ് പറഞ്ഞതെങ്കിലും മരണ വാര്‍ത്ത പരന്നതോടെ ആള്‍ക്കൂട്ടം രോഷാകുലരായി എത്തുകയായിരുന്നു.

കസ്റ്റഡിയില്‍ മര്‍ദനമേറ്റ് മരിച്ചുവെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം പോലിസ് സ്റ്റേഷന് നേരെ ആദ്യം കല്ലേറ് നടത്തുകയാണുണ്ടായത്. പിന്നീട് പോലിസ് വാഹനങ്ങള്‍ നശിപ്പിക്കുകയും തീവെക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. യുവാവിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറുമെന്നും ദേവനഗിരി എസ്.പി ഉമപ്രശാന്ത് പറഞ്ഞു. സ്ഥലത്ത് കൂടുതല്‍ പോലിസ് സംഘത്തെ നിയോഗിച്ചതായും പെട്രോളിങ് നടത്തുന്നുണ്ടെന്നും എസ്.പി ചുണ്ടിക്കാട്ടി.

യുവാവിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവുമെന്നും മജിസ്ട്രേറ്റിന് മുമ്പില്‍ വെച്ച് മൃതദേഹം പരിശോധിക്കുമെന്നും എസ്.പി പറഞ്ഞു. യുവാവിനെ കസ്ഡറ്റഡിയിലെടുത്ത് പോലിസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം നാലോ അഞ്ചോ മിനിറ്റിനുള്ളില്‍ മരണപ്പെട്ടിരുന്നുവെന്നാണ് പോലിസ് പറയുന്നത്.


Next Story

RELATED STORIES

Share it