ദലിതനൊപ്പം ഒളിച്ചോടി; പെണ്‍കുട്ടിയെ പരസ്യമായി മര്‍ദിച്ച് കുടുംബം
ഭോപ്പാല്‍: ദലിത് യുവാവിനെ സ്‌നേഹിച്ച് ഒളിച്ചോടിയതിന് പെണ്‍കുട്ടിയെ ഗ്രാമത്തില്‍ പരസ്യ മര്‍ദനത്തിനിരയാക്കി കുടുംബം. മധ്യപ്രദേശിലെ ധറിലാണ് 21കാരിയെ കുടുംബാഗംങ്ങള്‍ തന്നെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടിയുടെ സഹോദരന്‍മാരും ബന്ധുക്കളും പെണ്‍കുട്ടിയെ വടി ഉപയോഗിച്ച് ക്രൂരമായി തല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. ജൂണ്‍ 25നാണ് സംഭവം നടന്നിരിക്കുന്നത്. ഉപദ്രവിക്കരുതെന്നും അടിക്കരുതെന്നും പെണ്‍കുട്ടി അലറികരഞ്ഞ് പറയുന്നുണ്ടെങ്കിലും കുടുംബാംഗങ്ങള്‍ ഇത് കേള്‍ക്കാതെ മര്‍ദിക്കുന്നതാണ് ദൃശ്യം. അതേസമയം പോലിസ് പെണ്‍കുട്ടിയെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദലിത് യുവാവിനൊപ്പം പോയ പെണ്‍കുട്ടിയെ ബന്ധുക്കളുടെ പരാതിയില്‍ പോലിസ് പിടികൂടിയിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പോലിസ് ബന്ധുക്കള്‍ക്ക് കൈമാറി. തങ്ങളുടെ സ്വജാതിയിലുള്ള മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം ബന്ധുക്കള്‍ നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി സമ്മതിക്കാത്തതിനെത്തുടര്‍ന്നായിരുന്നു ക്രൂരമര്‍ദനം.
RELATED STORIES
പോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMTകുറിപ്പടികളില്ലാതെ മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പ്രവാസികള്‍ക്ക്...
28 May 2022 5:49 AM GMTകൊച്ചുമകളെ പീഡിപ്പിച്ചെന്ന കേസ്: ഉത്തരാഖണ്ഡ് മുന്‍ മന്ത്രി ജീവനൊടുക്കി
28 May 2022 5:10 AM GMTരാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMT