- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം സ്ത്രീകളെ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ല: ഹൈക്കോടതി
വേർപിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നൽകാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

മുംബൈ: വിദ്യാഭ്യാസം നേടി എന്നതുകൊണ്ടു മാത്രം ഒരു സ്ത്രീയെ ജോലി ചെയ്യാൻ നിർബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടുണ്ടെങ്കിൽ പോലും ജോലി ചെയ്യണോ വീട്ടിൽ ഇരിക്കണോ എന്നതിൽ സ്ത്രീ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് ഭാരതി ദാൻഗ്രെ നിരീക്ഷിച്ചു.
വേർപിരിഞ്ഞ ഭാര്യയ്ക്കു ചെലവിനു നൽകാനുള്ള കുടുംബ കോടതി വിധിക്കെതിരെ ഭർത്താവ് നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ. കുടുംബത്തെ സ്ത്രീകൾ സാമ്പത്തികമായി പിന്തുണയ്ക്കുക എന്നതിനെ സമൂഹം ഇപ്പോഴും പൂർണമായി സ്വീകരിച്ചിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ജോലി ചെയ്യണോ എന്നത് സ്ത്രീക്കു തീരുമാനിക്കാവുന്ന കാര്യമാണ്. അവളെ ജോലിചെയ്യാൻ നിർബന്ധിക്കാനാവില്ല. ബിരുദം നേടി എന്നതുകൊണ്ടു മാത്രം വീട്ടിലിരിക്കരുത് എന്നു പറയാനാവില്ല- കോടതി പറഞ്ഞു.
''ഞാൻ ഇപ്പോൾ കോടതിയിലെ ജഡ്ജിയാണ്. നാളെ ഒരുപക്ഷേ വീട്ടിൽ ഇരിക്കും. ജഡ്ജിയായിരിക്കാൻ യോഗ്യയായ ഒരാൾ വീട്ടിൽ ഇരിക്കാൻ പാടില്ല എന്ന് അപ്പോൾ പറയുമോ? ''- കോടതി ചോദിച്ചു.
വേർപിരിഞ്ഞ ഭാര്യ ബിരുദധാരിയാണെന്നും ജോലി ചെയ്തു ജീവിക്കാനുള്ള യോഗ്യതയുണ്ടെന്നും ഭർത്താവ് കോടതിയിൽ വാദിച്ചു. ചെലവിനു നൽകാനുള്ള കുടുംബ കോടതി വിധി പുനപ്പരിശോധിക്കണം എന്നാണ് ഹരജിയിലെ ആവശ്യം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















