കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകി; വിരാട് കോഹ്‌ലിക്ക് പിഴ
ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം രൂക്ഷമായ ഹരിയാനയിൽ കുടിവെള്ളം ഉപയോഗിച്ച് കാർ കഴുകിയതിന് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിക്ക് പിഴ. വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി പായുകയാണ് ഗുഡ്ഗാവിലെ ജനങ്ങൾ. ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ ജനം പരക്കം പായുമ്പോഴാണ് കുടിവെള്ളം ഉപയോഗിച്ച് കാറ് കഴുകി കോഹ് ലി വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. പ്രശസ്തർ താമസിക്കുന്ന ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് വണ്ണിലാണ് കോഹ്‌ലി താമസിക്കുന്നത്. അയൽക്കാരനാണ് കോഹ്‌ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയത് മുനിസിപ്പല്‍ കോര്‍പറേഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് കോര്‍പറേഷന്‍ അധികൃതര്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വീട്ടിലെത്തുകയും 500 രൂപ പിഴയായി അടക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോഹ്‌ലിയുടെ വീട്ടില്‍ ആറു കാറുകളുണ്ടെന്നും ഇതു കഴുകാനായി ധാരാളം കുടിവെള്ളം ഉപയോഗിച്ച് പാഴാക്കുകയാണെന്നാണ് അയല്‍ക്കാര്‍ കോര്‍പറേഷന് നല്‍കിയ പരാതി.
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT