വിദ്യാര്‍ഥികള്‍ക്കെതിരായ ആക്രമണം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായികാക്രമണം നടത്തുന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

ന്യൂഡല്‍ഹി: കേരളീയ വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കാംപസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായികാക്രമണം നടത്തുന്ന വാര്‍ത്തകള്‍ മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി. അക്രമിക്കപ്പെടുന്നതില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുമുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരിനും അതേ വികാരമാണ്. അത്തരം ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടിയുണ്ടാവണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT