- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മധുരയില്‍ നിന്നും വിജയ് മല്‍സരിക്കും; തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും; തമിഴക വെട്രി കഴകം

ചെന്നൈ: 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് വിജയ് മധുരയില്‍ നിന്നും മല്‍സരിക്കുമെന്ന് തമിഴക വെട്രി കഴകം. വിജയിച്ചാല്‍ മുഖ്യമന്ത്രി എന്ന രീതിയിലായിരിക്കും പ്രചാരണമെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു. മധുര വെസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനാണ് വിജയ് ആഗ്രഹിക്കുന്നത്. വിജയ് മധുരയില്‍ മത്സരിക്കുമെന്നും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും വ്യക്തമാക്കി പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1980-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര വെസ്റ്റ് മണ്ഡലത്തില്‍ നിന്ന മല്‍സരിച്ചു വിജയിച്ചാണ് എംജിആര്‍ രാഷ്ട്രീയത്തില്‍ അതികായനായി മാറിയത്.
ഇക്കാരണത്താലാണ് വിജയ് ഇതേ മണ്ഡലത്തില്‍ കന്നിയങ്കം കുറിക്കാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിക്രവാണ്ടിയില്‍ നടന്ന ടിവികെ സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നയങ്ങളും പതാകയും വിജയ് പുറത്തിറക്കിയിരുന്നു. നിലവില്‍ അഭിനയിക്കുന്ന സിനിമ പൂര്‍ത്തിയാക്കിയശേഷം മുഴുവന്‍സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനാണ് വിജയിന്റെ തീരുമാനം. ജന്മദിനമായ ജൂണ്‍ 22-ന് വിജയില്‍ നിന്ന് കൂടുതല്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് ടിവികെ നേതാക്കള്‍ വ്യക്തമാക്കി. ഡിഎംകെ-അണ്ണാഡിഎംകെ-ബിജെപി മുന്നണികള്‍ക്കെതിരെയാണ് തന്റെ മത്സരമെന്ന് വിജയിയും പാര്‍ട്ടിയും വ്യക്തമാക്കിയിരുന്നു.
RELATED STORIES
''അഷ്റഫിന്റേത് ഹീനമായ കൊലപാതകം''; മൂന്നു ഹിന്ദുത്വരുടെ ജാമ്യാപേക്ഷ...
12 Jun 2025 5:40 PM GMTഅഹമ്മദാബാദ് വിമാനാപകടം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ സാമ്പിള്‍...
12 Jun 2025 5:16 PM GMTഗസയ്ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്
12 Jun 2025 4:32 PM GMTഅതിക്രമത്തിന് മുതിര്‍ന്നാല്‍ ഇസ്രായേലും യുഎസും അദ്ഭുതപ്പെടും: ഇറാന്
12 Jun 2025 4:09 PM GMTഅന്തര്‍വാഹിനിക്ക് ആബിദ് ഹസന് സഫ്റാനിയുടെ പേരിടുന്നത് പരിഗണനയിലെന്ന്...
12 Jun 2025 3:41 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; ചിത്രങ്ങളിലൂടെ
12 Jun 2025 3:32 PM GMT