India

മണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര പരിക്ക്(വീഡിയോ)

മണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര പരിക്ക്(വീഡിയോ)
X

മണാലി: മണാലിയില്‍ സിപ് ലൈനില്‍ നിന്ന് വീണ് നാഗ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്.12 വയസ്സുള്ള തൃഷ എന്ന പെണ്‍കുട്ടിക്കാണ് ഗുരുതര പരിക്കേറ്റത്. പെണ്‍കുട്ടിയും കുടുംബവും മണാലിയില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു. സിപ് ലൈന്‍ യാത്രയ്ക്കിടെ ഹാര്‍നെസ്സുമായി ബന്ധിപ്പിച്ച കയര്‍ പൊട്ടിവീണാണ് പെണ്‍കുട്ടി താഴേക്ക് വീണ് ഗുരുതര പരിക്കേറ്റത്.

പാറക്കൂട്ടങ്ങള്‍ക്കിടെയാണ് കുട്ടി വീണത്. തൃഷയുടെ ശരീരത്തില്‍ നിരവധി ഒടിവുകള്‍ സംഭവിച്ചതായും കുട്ടി നിരവധി ശസ്ത്രക്രിയക്ക് വിധേയയായതായും കുടുംബം വ്യക്തമാക്കി.കുട്ടി അപകടനില തരണം ചെയ്തായി റിപോര്‍ട്ടുണ്ട്.



Next Story

RELATED STORIES

Share it