India

മദ്‌റസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

മദ്‌റസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍
X

ലഖ്‌നൗ: മദ്‌റസകളില്‍ ക്ലാസ് ആരംഭിക്കുംമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ലാസ് ആരംഭിക്കുംമുമ്പ് എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ദേശീയഗാനം ആലപിക്കണമെന്നാണ് ഉത്തരവ്. ഉത്തര്‍പ്രദേശ് ന്യൂനപക്ഷ വകുപ്പ് മന്ത്രി ഡാനിഷ് ആസാദ് അന്‍സാരിയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

മാര്‍ച്ച് 24ന് ചേര്‍ന്ന ഉത്തര്‍പ്രദേശ് മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് യോഗത്തില്‍ മദ്‌റസകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരുന്നു. റംസാന്‍ അവധിക്ക് ശേഷം ഇന്ന് മദ്രസകളില്‍ റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതായും അതേ ദിവസം തന്നെ ഉത്തരവ് പ്രാബല്യത്തില്‍ വന്നതായും മന്ത്രി പറഞ്ഞു. എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്‌റസകള്‍ക്കും ഉത്തരവ് ബാധകമാണ്. നേരത്തേ തുടര്‍ന്നിരുന്ന മതപരമായ പ്രാര്‍ഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

Next Story

RELATED STORIES

Share it