India

യുപിയിലെ 'ആള്‍ക്കൂട്ട' ആക്രമണം: ഗുരുതരമായി പരിക്കേറ്റ ആമിറിനെ ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു

ഉത്തര്‍പ്രദേശിലേ മീററ്റ് ജില്ലയിലെ കാന്‍ശി ഗ്രാമത്തില്‍ ബൈക്കില്‍ സുഹൃത്തിന്റെ വിവാഹസല്‍ക്കാരത്തിന് പോവുമ്പോഴാണ് 20 വയസ് മാത്രം പ്രായമുള്ള സുഹൈബിനും ആമിറിനുമെതിരേ 'ആള്‍ക്കൂട്ട' ആക്രമണമുണ്ടായത്. ഇതില്‍ സുഹൈബ് കൊല്ലപ്പെടുകയും ആമിറിന്റെ തലയ്ക്കും കാലിലും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

യുപിയിലെ ആള്‍ക്കൂട്ട ആക്രമണം: ഗുരുതരമായി പരിക്കേറ്റ ആമിറിനെ ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ 'ആള്‍ക്കൂട്ട' ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ആമിറിനെ ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലേ മീററ്റ് ജില്ലയിലെ കാന്‍ശി ഗ്രാമത്തില്‍ ബൈക്കില്‍ സുഹൃത്തിന്റെ വിവാഹസല്‍ക്കാരത്തിന് പോവുമ്പോഴാണ് 20 വയസ് മാത്രം പ്രായമുള്ള സുഹൈബിനും ആമിറിനുമെതിരേ 'ആള്‍ക്കൂട്ട' ആക്രമണമുണ്ടായത്. ഇതില്‍ സുഹൈബ് കൊല്ലപ്പെടുകയും ആമിറിന്റെ തലയ്ക്കും കാലിലും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആമിര്‍ ചികില്‍സയില്‍ കഴിയുന്ന മീററ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് ഇമാംസ് കൗണ്‍സില്‍ ഭാരവാഹികള്‍ അദ്ദേഹത്തെ കണ്ടത്.


ആമിറിനും ആക്രമണത്തില്‍ കൊല്ലപ്പെട്ട സുഹൈബിന്റെ വീട് സന്ദര്‍ശിച്ച് പിതാവ് മുഹമ്മദ് സലീമിനും ഇമാംസ് കൗണ്‍സില്‍ നിയമസഹായം വാഗ്ദാനം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി എ സി ഫൈസല്‍ മൗലവി, ദേശീയ സെക്രട്ടറി ജാഫര്‍ ഫൈസി കണാടക, ഉത്തര്‍പ്രദേശ് പ്രസിഡന്റ് മൗലാന ശാദാബ് അസീസ് ഖാസിമി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുസ്‌ലിം വിരോധികളായ സംഘപരിവാര്‍ 'ആള്‍കൂട്ട' ആക്രമണം നടത്തിയ ഈ പ്രദേശത്ത് രണ്ടുമാസത്തിനുള്ളില്‍ മൂന്ന് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. എത്രയുംപെട്ടെന്ന് കുറ്റവാളികളെ പിടികൂടി സമൂഹമധ്യത്തില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എ സി ഫൈസല്‍ മൗലവി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it