India

ട്രാഫിക് നിയമം ലംഘിക്കുന്ന പോലിസുകാര്‍ക്ക് ഇരട്ടി പിഴ

2019ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ 210-ബി സെക്ഷന്‍ പ്രകാരമാണ് ഡിജിപി ഒ പി സിങിന്റെ ഉത്തരവ്.

ട്രാഫിക് നിയമം ലംഘിക്കുന്ന പോലിസുകാര്‍ക്ക് ഇരട്ടി പിഴ
X

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന പോലിസുകാര്‍ പ്രസ്തുത നിയമലംഘനത്തിന് മറ്റുള്ളവര്‍ നല്‍കേണ്ടതിന്റെ ഇരട്ടി പിഴ നല്‍കണമെന്ന് ഉത്തര്‍പ്രദേശ് ഡിജിപിയുടെ ഉത്തരവ്. 2019ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ 210-ബി സെക്ഷന്‍ പ്രകാരമാണ് ഡിജിപി ഒ പി സിങിന്റെ ഉത്തരവ്.

ഇത് പ്രകാരം ട്രാഫിക് നിയമം നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ ആ നിയമം ലംഘിച്ചാല്‍ ഇരട്ടി പിഴ ഒടുക്കേണ്ടി വരുമെന്ന് നിഷ്‌കര്‍ഷിക്കുന്നതായി ഡിജിപി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പല മടങ്ങ് വര്‍ധിപ്പിച്ച് കൊണ്ടുള്ളതാണ് 2019ലെ നിയമ ഭേദഗതി. കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം കൊണ്ടു വന്ന ഭേദഗതി നിരവധി സംസ്ഥാനങ്ങള്‍ സപ്തംബര്‍ 1 മുതല്‍ നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.

Next Story

RELATED STORIES

Share it