India

ഉന്നാവോ ബലാല്‍സംഗക്കേസ്: എയിംസ് ആശുപത്രിയില്‍ കോടതി ചേരാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി

കേസിന്റെ വിചാരണ നടത്തുന്ന സ്‌പെഷ്യല്‍ ജഡ്ജി ധര്‍മേഷ് ശര്‍മയ്ക്ക് എയിംസില്‍ ചെന്ന് യുവതിയുടെ മൊഴിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.

ഉന്നാവോ ബലാല്‍സംഗക്കേസ്: എയിംസ് ആശുപത്രിയില്‍ കോടതി ചേരാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി
X

ഡല്‍ഹി ഉന്നാവോ ബലാല്‍സംഗക്കേസിലെ ഇരയില്‍ നിന്ന് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍(എയിംസ്) വച്ച് മൊഴിയെടുക്കുന്നതിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.കേസിന്റെ വിചാരണ നടത്തുന്ന സ്‌പെഷ്യല്‍ ജഡ്ജി ധര്‍മേഷ് ശര്‍മയ്ക്ക് എയിംസില്‍ ചെന്ന് യുവതിയുടെ മൊഴിയെടുക്കാമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. നിലവില്‍ തീസ് ഹസാരി ജില്ലയിലെ കോടതി സമുഛയത്തിലാണ് കേസ് നടക്കുന്നത്.

വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ യുവതി എയിംസില്‍ ചികില്‍സയിലാണ്. യുവതിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായി കുല്‍ദീപ് സിങ് സെന്‍ഗാര്‍ എംഎല്‍എ ഈ കേസിലും പ്രതിയാണ്. സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ലഖ്‌നോയില്‍ നിന്ന് വിമാനത്തിലാണ് യുവതിയെ ഡല്‍ഹിയിലെത്തിച്ചത്.

യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് എയിംസ് ആശുപത്രിയില്‍ താല്‍ക്കാലിക കോടതി സജ്ജീകരിക്കണമെന്ന സുപ്രിം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെട്ടത്.

Next Story

RELATED STORIES

Share it