India

ഡല്‍ഹി എയിംസില്‍ കോടതി മുറിയൊരുങ്ങി; ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ ഇന്നാരംഭിക്കും

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കഴിയുന്ന പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താല്‍ക്കാലിക വിചാരണ കോടതിക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്.

ഡല്‍ഹി എയിംസില്‍ കോടതി മുറിയൊരുങ്ങി; ഉന്നാവോ ബലാല്‍സംഗക്കേസില്‍ വിചാരണ ഇന്നാരംഭിക്കും
X

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എ പ്രതിയായ ഉന്നാവോ പീഡനക്കേസിന്റെ വിചാരണ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ താല്‍ക്കാലിക കോടതി മുറിയൊരുങ്ങി. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ പരിഗണിക്കുന്ന കേസില്‍ ഇന്ന് വിചാരണാ നടപടികള്‍ ആരംഭിക്കും. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് കഴിയുന്ന പീഡനത്തിലെ ഇരയായ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരമാണ് എയിംസില്‍ താല്‍ക്കാലിക വിചാരണ കോടതിക്ക് സുപ്രിംകോടതി അനുമതി നല്‍കിയത്.

മൊഴി രേഖപ്പെടുത്താന്‍ ഡല്‍ഹി ഹൈക്കോടതിയും അനുമതി നല്‍കി. മൊഴി രേഖപ്പെടുത്തും മുമ്പ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിക്കുകയും കോടതിയെ അറിയിക്കുകയും വേണം. സിബിഐയുടെയും പ്രതി കുല്‍ദീപ് സിങ് സെന്‍ഗാറിന്റെയും അഭിഭാഷകര്‍ താല്‍ക്കാലിക കോടതിയില്‍ ഹാജരാകും. രഹസ്യവിചാരണയായതിനാല്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാകില്ല.

താല്‍ക്കാലിക കോടതിക്കു സമീപത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കണമെന്ന് സെഷന്‍സ് ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൈനംദിന വിചാരണയാകും നടത്തുക. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

കാറപകടത്തിനും പിന്നില്‍, തന്നെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ്് സെന്‍ഗാര്‍ തന്നെയാണെന്ന്് പെണ്‍കുട്ടി തറപ്പിച്ചു പറഞ്ഞു. തന്നെ ഇല്ലാതാക്കുകയായിരുന്നു കുല്‍ദീപിന്റെ ലക്ഷ്യമെന്നും ഇതിനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് അപകടമെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപകടത്തിന് മുന്‍പ് കുല്‍ദീപും കൂട്ടാളികളും തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നതാണ് കേസ്.

Next Story

RELATED STORIES

Share it