നീതിയില്ലെങ്കില്‍ ദയാവധം തരൂ; രാഷ്ട്രപതിക്കയച്ച കത്തില്‍ ഉനയിലെ ദലിതുകള്‍
വ്യക്തമാക്കി. ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് വിരുദ്ധ ആക്രമണത്തിലെ ഇരകള്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുഖം തുറക്കുന്നത്.
അഹ്മദാബാദ്: നീതിയില്ലെങ്കില്‍ ദയാവധമെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ഉനയിലെ ദലിതുകള്‍ രാഷ്ട്രപതി രാനാഥ് കോവിന്ദിന് കത്തയച്ചു. ഇരകളിലൊരാള്‍ ഡിസംബര്‍ ഏഴുമുതല്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്നും വര്‍ഷ്‌റാം സര്‍വയ്യ കത്തില്‍ വ്യക്തമാക്കി. ദേശീയതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങള്‍ക്കു കാരണമായ ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് വിരുദ്ധ ആക്രമണത്തിലെ ഇരകള്‍ക്ക് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നീതി നിഷേധത്തില്‍ പ്രതിഷേധിച്ചാണ് പുതിയ സമരമുഖം തുറക്കുന്നത്. ആക്രമണത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ല. ആക്രമണത്തിലെ ഇരകള്‍ക്കെല്ലാം അഞ്ചേക്കര്‍ വീതം ഭൂമി അനുവദിക്കും, യോഗ്യത പരിശോധിച്ച് സര്‍ക്കാര്‍ ജോലി, ഇരകളെ മോട്ട സമധ്യാല ഗ്രാമത്തില്‍നിന്നു മാറ്റിപ്പാര്‍പ്പിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ആക്രമണം നടന്ന് രണ്ടര വര്‍ഷം ആവാറായിട്ടും ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്നു രാഷ്ട്രപതിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
ആക്രമണശേഷം മാടുകളുടെ തൊലിയുരിയുന്ന പരമ്പരാഗത തൊഴില്‍ ഉപേക്ഷിക്കേണ്ടിവന്നു.
കുലത്തൊഴില്‍ ഉപേക്ഷിച്ചതോടെ ഉപജീവനമാര്‍ഗം ഇല്ലാതായി. ഇനിയും ഇത് തുടര്‍ന്നാല്‍ ഞങ്ങള്‍ പട്ടിണികിടന്ന് മരിക്കും. സര്‍ക്കാരിനോട് നേരിട്ടും നിവേദനങ്ങളയച്ചും പല തവണ ഇക്കാര്യങ്ങളെല്ലാം ബോധിപ്പിച്ചതാണ്. ഒന്നും പരിഹരിക്കുന്നില്ല. ഉന ആക്രമണത്തില്‍ പ്രതിഷേധിച്ച് റാലി നടത്തിയതിനു ദലിതര്‍ക്കെതിരേ പോലിസ് 74 കേസുകളാണെടുത്തത്. കെട്ടിച്ചമച്ചതായിട്ടും ഒരുകേസും സര്‍ക്കാര്‍ റദ്ദാക്കിയില്ല. സര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ല. ഞങ്ങളുടെ ജീവിതം ദുരിതമയമാണ്. ഞങ്ങള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ട. ദയവായി ഞങ്ങള്‍ക്ക് ദയാവധം അനുവദിക്കണം. ജീവിതം വഴിമുട്ടിയ അവസ്ഥയില്‍ മരിക്കുകയല്ലാതെ മറ്റുമാര്‍ഗങ്ങളൊന്നും മുന്നിലില്ലെന്നാണ് വര്‍ഷ്‌റാം കത്തില്‍ വ്യക്തമാക്കുന്നു.
ഉനയിലെ വര്‍ഷ്‌റാം, സഹോദരന്‍ രമേഷ്, പിതാവ് ബാലു, മാതാവ് കുന്‍വാര്‍ എന്നിവരടങ്ങുന്ന എട്ടുദലിതര്‍ക്കു നേരെയാണു 2016 ജൂലൈ 11ന് ഗോരക്ഷാസംഘം ആക്രമണം നടത്തിയത്. ചത്ത പശുവിന്റെ തോലുരിയുകയായിരുന്ന ഇവരെ ഗോരക്ഷാസംഘം കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിന് ഇരകളായവരില്‍ ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ദേശവ്യാപക പ്രതിഷേധത്തിനു കാരണമായി. ഇപ്പോള്‍ എംഎല്‍എയായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ ദലിത് മഹാറാലിയും സംഘടിപ്പിച്ചിരുന്നു.
RELATED STORIES
1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി
28 May 2022 7:01 AM GMTഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള...
28 May 2022 6:52 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതമിഴ് യുവതികളെ കയ്യേറ്റം ചെയ്തു; സിനിമ നടന് കണ്ണനെതിരെ പരാതി
28 May 2022 6:33 AM GMTലഡാക്കില്‍ മരണപെട്ട സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ജന്മനാട്ടില്...
28 May 2022 6:25 AM GMT'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം...
28 May 2022 5:59 AM GMT