India

മഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി

മഹാരാഷ്ട്രയില്‍ മെഫെഡ്രോണ്‍ ലാബ് നടത്തിയിരുന്ന യുഎഇ പൗരനെ നാടുകടത്തി
X

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ 253 കോടി രൂപയുടെ നിരോധിത മയക്കുമരുന്നായ മെഫെഡ്രോണ്‍ പിടിച്ചെടുത്ത കേസിലെ പ്രതിയായ യുഎഇയെ പൗരനെ നാടുകടത്തി. കുബ്ബവാല മുസ്തഫ എന്ന പ്രതിയെ ഇന്ന് ഇന്ത്യയിലെത്തിച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് പേരെ മുംബൈ ക്രൈം ബ്രാഞ്ച് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തിരുന്നു. മുംബൈയില്‍ സിന്തറ്റിക്ക് മയക്കുമരുന്ന് നിര്‍മ്മിക്കുന്ന ലബോറട്ടറി കഴിഞ്ഞ വര്‍ഷമാണ് പിടിച്ചെടുത്തത്. പിന്നീട് മുസ്തഫയാണ് മുഖ്യസൂത്രധാരന്‍ എന്ന കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം പ്രതിയ്ക്കായി റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് യുഎഇ പോലിസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയും നാടുകടത്തുകയുമായിരുന്നു.



Next Story

RELATED STORIES

Share it