- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്വാതന്ത്ര്യം നേടി 74 വർഷം; ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള രണ്ട് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തി
മണിപ്പൂരിലെ അഭിലാഷ ജില്ലാ ആസ്ഥാനത്ത് നിന്ന് 69 കിലോമീറ്റർ അകലെയാണ് ചാൻഡൽ ഖെങ്‌ജോയ് സബ് ഡിവിഷനിലെ ഖാങ്‌ബരോൾ ഗ്രാമം

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടി 74 വർഷത്തിനിപ്പുറം ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള രണ്ട് ഗ്രാമങ്ങളിൽ കുടിവെള്ളമെത്തി. ജൽ ജീവൻ മിഷനു കീഴിൽ രണ്ട് ജലവിതരണ പദ്ധതികൾ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ് ഉദ്ഘാടനം ചെയ്തതായി ജൽ ശക്തി മന്ത്രാലയം അറിയിച്ചു.
മണിപ്പൂരിലെ അഭിലാഷ ജില്ലാ ആസ്ഥാനത്ത് നിന്ന് 69 കിലോമീറ്റർ അകലെയാണ് ചാൻഡൽ ഖെങ്‌ജോയ് സബ് ഡിവിഷനിലെ ഖാങ്‌ബരോൾ ഗ്രാമം. ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. 82 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 2041 വരെ ആയിരത്തോളം വരുന്ന ജനസംഖ്യ കണക്കിലെടുത്ത് ജലവിതരണ സംവിധാനം രൂപകൽപ്പന ചെയ്തിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെയാണ് ഖെങ്‌ജോയ് സബ് ഡിവിഷനിലെ മറ്റൊരു ഗ്രാമം. ഇന്തോ-മ്യാൻമർ അതിർത്തിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. മണിപ്പൂരിൽ 4.5 ലക്ഷത്തോളം വീടുകളുണ്ടെങ്കിലും 30,379 വീടുകളിൽ മാത്രമാണ് ടാപ്പ് വാട്ടർ കണക്ഷൻ ഉള്ളത്. 2020-21 കാലയളവിൽ 2 ലക്ഷം ടാപ്പ് കണക്ഷനുകൾ നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















